നായയെ പിടിക്കാൻ ആപ്പ്‌

നായയെ പിടിക്കാൻ ആപ്പ്




    തെരുവുനായകളെ പിടികൂടാൻ മൊബൈൽ ആപ്ലിക്കേഷനുമായി കുടുംബശ്രീ. സംസ്ഥാനത്ത് നടപ്പാക്കുന്ന ആനിമൽ ബെർത്ത് കൺട്രോൾ (എ.ബി.സി.) പദ്ധതിയുടെ ഭാഗമായാണ് സുരക്ഷ ആപ്പ് ഏപ്രിൽ ഒന്നിന് പുറത്തിറക്കുന്നത്. നായകളെ പിടിക്കാൻ സഹായിക്കാനും പൊതുജനങ്ങളിൽനിന്ന് പരാതി സ്വീകരിക്കാനും ആപ്പിൽ സൗകര്യമുണ്ടാകും.

    മൃഗസംരക്ഷണവകുപ്പ്മൃ012-ൽ നടത്തിയ സർവേപ്രകാരം മൂന്നുലക്ഷത്തോളം തെരുവുനായകളാണ് സംസ്ഥാനത്തുള്ളത്. ആറുവർഷത്തിനിപ്പുറം ഇവയുടെ എണ്ണം ഇരട്ടിയിലധികമായി. ഈ സാഹചര്യത്തിലാണ് നായയെ പിടിക്കാൻ സഹായത്തിനായി ആപ്പ് തയ്യാറാക്കിയത്. തെരുവുനായകൾ എവിടെയെല്ലാമുണ്ട്, ഇവയുടെ എണ്ണം തുടങ്ങിയവ സംബന്ധിച്ച് നായപിടിത്തക്കാർക്ക് വിവരങ്ങൾ കൈമാറുകയാണ് ലക്ഷ്യം.

എ.ബി.സി.പദ്ധതിക്കായി തദ്ദേശസ്ഥാപനങ്ങൾ നീക്കിവെച്ച തുക, വന്ധ്യംകരിച്ച നായകളെ കൊണ്ടുവിടുന്നതെവിടെ, ഇവയുടെ എണ്ണം, ചികിത്സ നടത്തിയ ഡോക്ടർമാർ തുടങ്ങിയ വിവരങ്ങളും ആപ്പിൽ ഉൾപ്പെടുത്തും. കൂടാതെ, പദ്ധതി നടത്തിപ്പിലെ പോരായ്മയും ജനങ്ങൾക്ക് ചൂണ്ടിക്കാട്ടാം. കേരള സ്റ്റാർട്ടപ്പ് മിഷനാണ് മൊബൈൽ ആപ്പിനുള്ള സാങ്കേതികസഹായം നൽകുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍