യൂട്യൂബിന്റെ സ്വന്തം മ്യൂസിക് പ്ലെയര്‍

യൂട്യൂബിന്റെ സ്വന്തം മ്യൂസിക് പ്ലെയര്‍ ഇന്ത്യയിലെത്തി






യൂട്യൂബിന്റെ മ്യൂസിക് സ്ട്രീമിങ് സേവനമായ യൂട്യൂബ് മ്യൂസിക് ആപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. പാട്ടുകൾ ആസ്വദിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയാണ് പുതിയ ആപ്പ് ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്.

സൗജന്യമായി ഉപയോഗിക്കാനാകുമെങ്കിലും പണം നൽകാതെയുള്ള യൂട്യൂബ് മ്യൂസിക്കിന്റെ ഉപയോഗം അത്ര സുഖകരമാവില്ല. പശ്ചാത്തലത്തിൽ പ്ലേ ചെയ്യാനുള്ള സൗകര്യം സബ്സ്ക്രിഷൻ ഇല്ലാത്തവർക്ക് കിട്ടില്ല. മാത്രവുമല്ല പാട്ടുകൾക്കിടയിൽ പരസ്യങ്ങൾ കയറി വരികയും ചെയ്യും. ഇത് ഒഴിവാക്കാൻ യൂട്യൂബിന്റെ വരിക്കാരാവേണ്ടി വരും.

യൂട്യൂബ് മ്യൂസിക് സബ്സ്ക്രിപ്ഷന് പ്രതിമാസം 99 രൂപയും യൂട്യൂബ് മ്യൂസികിന്റെ പ്രീമിയം സബ്സ്ക്രിപ്ഷന് പ്രതിമാസം 149 രൂപയുമാണ് വില.

നിങ്ങൾ ഗൂഗിൾ പ്ലേ മ്യൂസിക് വരികാരാണെങ്കിൽ യൂട്യൂബ് പ്രീമിയം സബ്സ്ക്രിഷൻ ഓട്ടോമാറ്റിക് ആയി ലഭ്യമാവും. പാട്ടുകൾ കേൾക്കാൻ മാത്രമായും പാട്ടുകളുടെ വീഡിയോ കാണുന്നതിനും യൂട്യൂബ് മ്യൂസിക് ആപ്പ് ഉപയോഗിക്കാം.

പ്രീമിയം സബ്സ്ക്രിപ്ഷന് മാത്രമേ പശ്ചാത്തലത്തിൽ പാട്ടുകൾ പ്ലേ ചെയ്യാനുള്ള സൗകര്യമുണ്ടാവൂ. അതായത് പ്രീമിയം സബ്സ്ക്രിപ്ഷൻ ഇല്ലെങ്കിൽ ലോക്ക് സ്ക്രീനിൽ പാട്ട് കേൾക്കാനാവില്ല. പ്രീമിയം സബ്സ്ക്രിപ്ഷനുള്ള ആപ്പുകളിൽ പരസ്യങ്ങളും ഉണ്ടാവില്ല. നൂറ് പാട്ടുകൾ വരെ ഓഫ്ലൈൻ ആയി ഡൗൺലോഡ് ചെയ്തുവെക്കാം.

പ്രീമിയം ഉപയോക്താക്കൾക്ക് യൂട്യൂബ് ഓറിജിനൽ വീഡിയോകൾ കാണാനും സാധിക്കും. ഈ സൗകര്യങ്ങൾ യൂട്യൂബിന്റെ പ്രധാന ആപ്പിലും ലഭ്യമാവും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍