വൈറലാക്കാന്‍ പാടുപെടും വാട്‌സാപ്പില്‍

വാട്‌സാപ്പില്‍ വൈറലാക്കാന്‍ ഇനി പാടുപെടും





                           വ്യാജവാർത്തകളും തെറ്റദ്ധാരണകളും പ്രചരിക്കുന്നത് നിയന്ത്രിക്കാൻ നടപടികൾ സ്വീകരിച്ചതായി വാട്സാപ്പ് ഇന്ത്യ  സ്വകാര്യ സന്ദേശങ്ങൾ അയക്കുന്നത് തന്നെയാണ് സുരക്ഷയ്ക്ക് പ്രാഥമികമായി വേണ്ടത്.


വൈറൽ ഉള്ളടക്കങ്ങളെ നിയന്ത്രിക്കാൻ ഇതുവരെ സ്വീകരിച്ച നടപടികൾ ഞങ്ങൾ സന്തുഷ്ടരാണ്. എന്നാൽ തീർന്നിട്ടില്ല. ഇനിയും ഞങ്ങൾക്ക് ഏറെ ചെയ്യാൻ കഴിയും എന്ന് വാട്സാപ്പ് ഇന്ത്യ

ഗുരുഗ്രാം ആസ്ഥാനമാക്കിയാണ് വാട്സാപ്പിന്റെ ഇന്ത്യൻ ശാഖ പ്രവർത്തിക്കുന്നത്.

20 കോടിയിലധികം സ്ഥിരം ഉപയോക്താക്കളുണ്ട് ഇന്ത്യയിൽ. വാട്സാപ്പിന്റെ വലിയ വിപണിയാണ് ഇന്ത്യ. ആഗോള തലത്തിൽ 150 കോടിയിലധികം ഉപയോക്താക്കളുണ്ട്.

ഏറെ നാളുകളായി ഇന്ത്യൻ ഭരണകൂടത്തിൽ നിന്നും വാട്സാപ്പ് സമ്മർദ്ദം നേരിടുന്നുണ്ട്. വാട്സാപ്പ് വഴി പ്രചരിക്കുന്ന വ്യാജവാർത്തകളേയും, തെറ്റായ വിവരങ്ങളെയും നിയന്ത്രിക്കണമെന്നും ഭീകരവാദം ഉൾപ്പടെയുള്ള ആവശ്യങ്ങൾക്ക് വാട്സാപ്പ് ഉപയോഗിക്കപ്പെടുന്നത് ഒഴിവാക്കണം എന്നുമാണ് പ്രധാന ആവശ്യം.

ഇതിനെ തുടർന്ന്. സന്ദേശങ്ങൾ ഫോർവേഡ് ചെയ്യാൻ സാധിക്കുന്ന പരമാവധി ചാറ്റുകളുടെ എണ്ണം അഞ്ചാക്കി കുറച്ചിരുന്നു. ഇന്ത്യയിൽ അവതരിപ്പിച്ച ഈ ഫീച്ചർ പിന്നീട് ആഗോള തലത്തിൽ കൊണ്ടുവരികയും ചെയ്തു. കൂടാതെ ഫോർവാഡ് ലേബൽ, സസ്പീഷ്യസ് ലിങ്കുപോലുള്ള മുന്നറിയിപ്പ് സംവിധാനങ്ങളും വാട്സാപ്പ് അവതരിപ്പിച്ചു.

വാട്സാപ്പ് പേമെന്റ് സേവനം അവതരിപ്പിക്കുക എന്നതായിരിക്കും. വാട്സാപ്പ് ഇന്ത്യയുടെ പ്രധാന ഉദ്യമങ്ങളിൽ ഒന്ന്. പ്രാദേശികമായി വിവരങ്ങൾ സൂക്ഷിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ തുടർന്ന് വാട്സാപ്പ് പേമെന്റ് സംവിധാനം ഇപ്പോഴും ഔദ്യോഗികമായി അവതരിപ്പിക്കാൻ കമ്പനിക്ക് സാധിച്ചിട്ടില്ല. ഈ ഫീച്ചർ ഇപ്പോഴും ബീറ്റാ മോഡിലാണുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍