www @ 30


( WWW )എന്ന ആശയത്തിന് 30 വയസ്സ് 







        വിവര സാങ്കേതിക വിദ്യയിൽ വൻകുതിപ്പിന് കാരണമായി വിശ്വ വ്യാപന വല ( വേൾഡ് വൈഡ് വെബ് www ) മുപ്പതിന്റെ നിറവിൽ .
ലോകത്തെവിടെയുമുള്ള എന്തിനെ യും കുറിച്ച് വിവരം തരുന്ന വേർഡ് വൈഡ് വെബിന്റെ ആദ്യ രൂപം 1989 മാർച്ച് 12നാണ് ടിം ബർണേഴ്സ് ലീ തന്റെ ബോസിന് മുമ്പാകെ അവതരിപ്പിക്കുന്നത് . വ്യക്തതക്കുറവുണ്ട് പക്ഷേ , ആവേശകരമാണ് എന്ന് പറഞ്ഞായിരുന്നു പ്രോജക്ടുമായി മുന്നോട്ടുപോകാൻ ലിക്ക് അനുമതി ലഭിച്ചത് . സഹപ്രവർത്തകർക്ക് വിവരങ്ങൾ ഒരേസമയം നിരവധി കംപ്യൂട്ടറുകളിലേക്ക് കൈമാറുന്നതിനുള്ള സാങ്കേതികവിദ്യ എന്ന നിലയിൽ അവതരിപ്പിച്ച് WWW പീന്നിട് ഓരോ മനുഷ്യരുടെ ജീവിതത്തിലും നേരിട്ടും അല്ലാതെയും ഇടപെടുന്ന ഒന്നായി .
ഒരു ഓഫിസിനുള്ളിലെ വിവരങ്ങൾ അനായാസം അവിടുത്തെ മറ്റു കംപ്യൂട്ടറുകളിലും ലഭ്യമാക്കുക എന്നതായിരുന്നു തുടക്കത്തിലെ ആലോചന .എന്നാലിന്നോ ?ഇന്റർനെറ്റിന്റെ മാന്ത്രികലോകം എല്ലാവർക്കും സുപരിചിതം .ഫെയ്സ്ബുക്ക് , ട്വിറ്റർ , ഓർകുട്ട് തുടങ്ങി മനുഷ്യർ തമ്മിലെ അകലം കുറച്ച് ഒട്ടേറെ " നെറ്റ് ' കൂട്ടുകാർ . ഓരോദിവസവും മാറ്റങ്ങൾ , പുതുമകൾ  ഇന്റർനെറ്റിലേക്കു ലോകം എന്നേ വീണുകഴിഞ്ഞു .
 ആദ്യത്തെ വെബ് ബ്രൗസറും പേജ് എഡിറ്ററുമായിരുന്ന വേൾഡ് വൈഡ് വെബ് 1991ൽ പ്രവർത്തിച്ചു തുടങ്ങിയെങ്കിലും 1993 ഏപ്രിലിലാണ് പൊതുജനങ്ങൾക്ക് ലഭ്യമായത് .  വേൾഡ് വൈഡ് വെബ് മുപ്പതാം പിറന്നാളിൽ സ്വകാര്യതയെ മുൻനിർത്തി ടിം ബർണേഴ്സ് ലി നൽകിയ സന്ദേശം ' സ്വകാര്യവിവരങ്ങളിൽ സമ്പൂർണനിയന്ത്രണം നിങ്ങൾക്ക് വേണം . അത് എണ്ണപോലെ എന്തെങ്കിലും ഉപഭോഗവസ്തു വല്ല . ' എന്നാണ് .
ലോകത്തെ ഇന്ന് ആവേശം കൊള്ളിക്കുന്ന വെബ്.
ഹൈപ്പർ ടെക്സ്റ്റ് സങ്കേതമായിരുന്നു പരീക്ഷണപദർശനത്തിന് ഉപയോഗിച്ചത് . സേൺ എന്ന വലിയ സാമാജ്യത്തിലെ വിവരങ്ങൾ എല്ലാവർക്കും ലഭ്യമാക്കുകയെന്ന ചെറിയ സ്വപ്നം മാത്രമായിരുന്നു ആദ്യം . എന്നാൽ , ഒന്നരവർഷത്ത കഠിനാധ്വാനത്തിലൂടെ ആശയം യാഥാർഥ്യമായപ്പോൾ ലോകത്തിന്റെ ഗതിതന്നെ മാറ്റിമറിക്കുന്ന വലിയ സാങ്കേതിക -വിപ്ലവമായി ആ ചെറിയ സ്വപ്നം . 'കാർഡ് ബോർഡ് ' കംപ്യൂട്ടറിൽ നിന്നാണ് വിവരങ്ങളുടെ വിശാലലോകത്തേക്കുള്ള ടിമിന്റെ യാത്ര . കുട്ടിയായിരിക്കുമ്പോൾ  കാർഡ് ബോർഡിൽ കംപ്യൂട്ടർ മാതൃക സ്വന്തമായുണ്ടാക്കി കളിക്കുകയായിരുന്നു വിനോദം . ഗണിതശാസ്ത്ര വിദഗ്ധരായ മാതാപിതാക്കൾ കംപ്യൂട്ടർ ലോകത്തിൽ കുഞ്ഞു ടിമ്മിനു മാതൃകയായി .
വാണിജ്യാടിസ്ഥാനത്തിൽ കംപ്യൂട്ടർ നിർമിക്കുന്ന പദ്ധതിയുടെ ഭാഗമായിരുന്നു മാതാപിതാക്കൾ .അവരുടെ പ്രവർത്തനം നോക്കിക്കണ്ട് , വീട്ടിലെ കേടായ ടിവിയുടെ പിക്ചർ ട്യൂബും കുറച്ചു വയറുതുണ്ടുകളും ഉപയോഗിച്ച് ചെറിയൊരു കംപ്യൂട്ടർ നിർമിച്ചതു ടിമ്മിന്റെ മറ്റൊരു കഥ.

വിശേഷങ്ങൾ


  • ആദ്യ വെബ്സൈറ്റ് *info.cern.ch* 1991 ഓഗസ്റ്റ് ആറിന് നിലവിൽ വന്നു .
  • ടിം ആദ്യ സന്ദേശം അയച്ച കംപ്യൂട്ടറാണ്  ലോകത്തിലെ ആദ്യ വെബ് സെർവർ .
  • ഇന്റർനെറ്റിലെ ആദ്യ ഫോട്ടോ അപ്‍ലോഡ് ചെയ്തതും ടിമ്മാണ്  1992ൽ . സേണിലെ മ്യൂസിക് ബാൻഡ് ലെസ് ഹൊറിബിൾസ് - സോണെറ്റ്സിന്റെ ചിത്രം .
  • 1993 ഏപ്രിൽ 30ന് ന്ദന്ദന്ദ ആർക്കും - ഉപയോഗിക്കാവുന്ന സൗജന്യസംവിധാനമെന്ന് സേൺ പ്രഖ്യാപിച്ചു .
  • വേൾഡ് വൈഡ് വെബിനെ ജനകീയമാക്കിയ ആദ്യ ബ്രൗസർ' മൊസൈക് ' 1993ൽ ഇല്ലിനോയി  സർവകലാശാലയിലെ നാഷനൽ സെന്റർ ഫോർ സൂപ്പർ കംപ്യൂട്ടിങ് ആപ്ലിക്കേഷൻസ് വികസിപ്പിച്ചു . ഗൂഗിൾ ക്രോം , മോസില്ല , ഇന്റർനെറ്റ് എക്സ്പ്ലോറർ തുടങ്ങിയവ മൊസൈക്കിന്റെ പരിഷ്കരിച്ച രൂപമാണ് .
  • വെബ് സാങ്കേതിക വിദ്യാ വികസനത്തിൽ ആഗോള തലത്തിൽ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വേൾഡ് വൈഡ് വെബ് കൺസോർഷ്യം ( ഡബ്ലാസി ) 1994രൂപീകരിച്ചു .
  • വെബ് ലോകത്ത് ലഭ്യമായ ഫയലുകൾ കണ്ടെത്തുന്ന ആദ്യ സേർച് എൻജിനാണ് “ ആർച്ചി ".
  • ഇന്റർനെറ്റ് ഉപയോഗത്തിനു സർഫിങ്  എന്നു പേരു നൽകിയത് ജീൻ ആർതർ പോളി .
  • ടിം നിർദേശിച്ച മൂന്നുപേരുകളിൽ ഒന്നു മാത്രമായിരുന്നു വേൾഡ് വൈഡ് വെബ് .മറ്റു പേരുകൾ : ദ് മെൻ ഓഫ് ഇൻഫർമേഷൻ ( വിവരങ്ങളുടെ ഖനി ) , ദ് ഇൻഫർമേഷൻ മെഷ് ( വിവരങ്ങളുടെ വല )


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍