ജിയോ ബഹുദൂരം മുന്നിൽ

ജിയോ ബഹുദൂരം മുന്നിൽ എയർടെൽ താഴെ വീണു ഏറ്റവും പിന്നിൽ ഐഡിയ



രാജ്യത്തെ ഏറ്റവും വേഗം കൂടിയ 4ജി സേവനം റിലയൻസ് ജിയോയാണെന്ന് ടെലികോം റഗുലേറ്ററി അതോറിട്ടി (ട്രായ് ) കണക്കുകൾ വ്യക്തമാക്കുന്നു.
 മെസ്പീഡ് ആപ്പ് വഴി ഉപഭോക്താക്കളിൽ നിന്നു ടായിക്കു ലഭിച്ച റിപ്പോർട്ടുകൾ കണക്കിലെടുത്താണ് ജിയോ 4ജിക്ക് ആണ്  ഏറ്റവും വേഗമുള്ളതെന്ന് കണ്ടെത്തിയത് .

മാർച്ച് മാസത്തിലെ കണക്കുകൾ പ്രകാരം ജിയോയുടെ ശരാശരി വേഗം 20.8 എംബിപിഎസാണ് . എന്നാൽ വരിക്കാരുടെ എണ്ണത്തിൽ മുൻനിരയിലുള്ള എയർടെല്ലിന്റെ വേഗം കേവലം 9.6 എംബിപിഎസാണ്. വോഡഫോൺ 6.7 എംബിപിഎസ് , ഐഡിയ 6.3 എംബിപിഎസ് എന്നിങ്ങനെയാണ് മറ്റുകണക്കുകൾ .
ടെലികോം കമ്പനികളുടെ ഡേറ്റാ കൈമാറ്റ നെറ്റ്വർക്ക് വേഗം റിപ്പോർട്ട് ചെയ്യാൻ ടായിയുടെ തന്നെ മൈസ്പീഡ് ആപ്പ്  ലഭ്യമാണ്     രാജ്യത്തെ വിവിധ സർക്കിളുകളിൽ നിന്നുള്ള ഡേറ്റാ കൈമാറ്റ വേഗത്തിന്റെ റിപ്പോർട്ടുകൾ ട്രായിക്കു ലഭിക്കുന്നുണ്ട് .

ഈ റിപ്പോർട്ടുകൾ ട്രായിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. 3ജി വേഗത്തിൽ മുന്നിൽ നിൽക്കുന്നത് വോഡഫോണും ബിഎസ്എൻഎല്ലും ഐഡിയയുമാണ്. വോഡഫോൺ ( 2.8 എംബിപിഎസ് ) , ബിഎസ്എൻഎൽ ( 2.5 എംബിപിഎസ് ) , ഐഡിയ ( 2.5 എംബിപിഎസ് ) എയർടെൽ ( 2.4 എംബിപിഎസ് ) എന്നിങ്ങനെയാണ് ശരാശരി 3ജി വേഗം .അതേസമയം 4ജി അപ്ലോഡിങ് സ്പീഡിൽ ഐഡിയയാണ് മുന്നിൽ.
ഐഡിയയുടെ അപ്ലോഡിങ് സ്പീഡ് 6.0
എംബിപിഎസ് ആണ് .ജിയോയുടെ അപ്ലോഡിങ് വേഗം 4.9 എംബിപിഎസ് ആണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍