ടിക് ടോക് പത്തു ഭാഷകളിൽ സേഫ്റ്റി സെന്റർ

ടിക് ടോക് മലയാളം ഉൾപ്പെടെ പത്തു ഭാഷകളിൽ സേഫ്റ്റി സെന്റർ  

 




ടിക് ടോക് മലയാളം ഉൾപ്പെടെ പത്തു ഭാഷകളിൽ സേഫ്റ്റി സെന്റർ   അവതരിപ്പിച്ചു .
സേഫ്റ്റി പോളിസി ടുൾസ് , ഓൺലൈൻ റിസോഴ്സസ് എന്നിവ ഉൾ പ്പെടുന്ന പ്രാദേശിക വെബ്സൈറ്റാണ് സേഫ്റ്റി സെന്റർ .ടിക് ടോക് ഉപയോഗിക്കുന്നവർക്കു പോ ഡക്ട് അവബോധവും സുരക്ഷിതത്വവും ലഭ്യമാ ക്കുകയാണ് ഉദ്ദേശ്യം .ടിക് ടോക് ഉപയോഗിക്കുന്നവരുടെ കാര്യത്തിൽ അസാധാരണമായ വർധനയാണ് ദിനംപ്രതി ഉ ണ്ടായിക്കൊണ്ടിരിക്കുന്നതെന്നു ടിക്സാക് ഗ്ലോ ബൽ പബ്ലിക് പോളിസി ഡയറക്ടർ ഹെലെന ലെർ ഷ് പറഞ്ഞു .ദുരുപയോഗം തടയുന്നതിനു മലയാ ളം , ഹിന്ദി , തെലുഗു , തമിഴ് , ഗുജറാത്തി , പഞ്ചാ ബി , മറാത്തി , ബംഗാളി , കന്നഡ , ഒറിയ എന്നീ 10 ഭാഷകളിലാണ് സേഫ്റ്റി സെന്റർ അവതരിപ്പിച്ചി രിക്കുന്നത് .ജനങ്ങൾക്കു സ്വന്തം ഭാഷയിൽ അക്കൗണ്ടുകൾ സുരക്ഷിതമായി സൂക്ഷിക്കാനും കൈകാര്യം ചെ യ്യാനും കഴിയുമെന്നതാണ് സേഫ്റ്റി സെന്ററിന്റെ പ്രത്യേകത .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍