പുതിയ ഐക്കണ്‍ ഡിസൈൻ

മോണോക്രോം മോഡ് MIUI 11 വരുന്നു





പുതിയ രൂപകൽപനയിലുള്ള ഐക്കണുകൾ, മോണോക്രോം ലോ പവർ മോഡ് ഉൾപ്പടെ നിരവധി മാറ്റങ്ങളുമായി
ഷാവോമിയുടെ സ്മാർട്ഫോൺ യൂസർ ഇന്റർഫെയ്സ് ആയ എംഐയുഐ എത്തുന്നു. ഷാവോമി തന്നെയാണ് സോഷ്യൽ മീഡിയാ സേവനമായ വീബോ വഴി എംഐയുഐയുടെ കൂടുതൽ ഫീച്ചറുകൾ എന്തെല്ലാം ആണെന്ന് വെളിപ്പെടുത്തിയത്.

സൂപ്പർ പവർ സേവിങ് മോഡ് എന്ന പേരിൽ പുതിയ മോണോക്രോം ലോ പവർ മോഡ് ആണ് എംഐയുഐയുട പ്രധാന സവിശേഷതകളിൽ ഒന്ന്. ഇതിൽ ഫോൺ കോളുകളും മെസേജുകളുമല്ലാതെ ഫോണിന്റെ മറ്റെല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കുകയും കളർ ഡിസ്്പ്ലേ മാറി ബ്ലാക്ക് ആന്റ് വൈറ്റ് നിറമാവുകയും ചെയ്യുന്നു. ഇതുവഴി ഫോണിന്റെ ചാർജ് സംരക്ഷിക്കാനാവുന്നു.

ഐക്കണുകൾ ഉൾപ്പടെ പുതിയ രൂപമാറ്റങ്ങളിലാണ് എംഐയുഐ 11 അവതരിപ്പിക്കുന്നത്. കാഴ്ചയിൽ അടിമുടി മാറ്റങ്ങൾ പുതിയ പതിപ്പിലുണ്ടാവും. ഷെയർ ചെയ്തതിന് ശേഷം സ്ക്രീൻ ഷോട്ടുകൾ ഓട്ടോമാറ്റിക് ആയി ഡിലീറ്റ് ആവുന്ന പുതിയ ഫീച്ചറും സ്റ്റാറ്റസ്ബാർ ഒപ്റ്റിമൈസേഷൻ, ട്രാൻസിഷൻ ആനിമേഷൻ തുടങ്ങിയവയിൽ മാറ്റങ്ങളുണ്ടാവുകയും ചെയ്യും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍