ഷവോമിയുടെ ആദ്യ വാട്ടർഡ്രോപ്പ് നോച് സ്മാർട്ട്ഫോൺ

മീ പ്ലേ 



ഷവോമിയുടെ ആദ്യ വാട്ടർഡ്രോപ്പ് നോച് സ്മാർട്ട്ഫോൺ മീ പ്ലേ
ചൈനീസ് വിപണിയിലെത്തി . 1099 യുവാനാണ് ( ഏകദേശം11000 രൂപ ) 4GB റാം , 64GB സ്റ്റോറേജ് എന്നിവയോട് കൂടിയ ഫോണിന്റെ വില.

ഗ്രേഡിയന്റ് ഫിനിഷോട് കൂടിയ ചുവപ്പ് , നീല നിറങ്ങളിലും കറുപ്പ് നിറത്തിലും ഫോൺ ലഭിക്കും . ഉപഭോക്താക്കൾക്ക് ഫോണിനൊപ്പം ഒരു വർഷക്കാലം പ്രതിമാസം 10GB സൗജന്യ  ഡാറ്റയും നൽകുന്നുണ്ട് .

 ആസ്പെക്ട് റേഷ്യാ 19:9 , 2.3GHz ഒക്ടാകോർ ഹെലിയോ P35 പ്രോസസ്സറിലാണ് ഫോൺ പ്രവർത്തിക്കുന്നത് . 1080x2280 പിക്സൽ റെസല്യൂഷനോട് കൂടിയ 5 . 84 ഇഞ്ച് ഫുൾ എച്ച്ഡി + ഡിപ്ലേയാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത് . 4GB LPDDR4x റാം , 64 GB സ്റ്റോറേജ് എന്നിവയുമുണ്ട് .
   മൈക്രോ എസ്ഡി കാർഡിന്റെ സഹായത്തോടെ മെമ്മറി 256 GB വരെ വികസിപ്പിക്കാൻ സാധിക്കും . ആൻഡ്രോയ്ഡ് 8 . 1 ( ഒറിയോ )  അടിസ്ഥാന MIUI 10 , 3000 mAh ബാറ്ററി , ഡ്യൂവൽ 4G VoLTE , Wi Fi 802 .11 , ബ്ലൂടൂത്ത് , GPS + GLONASS , യുഎസ്ബി ടൈപ്പ് സി എന്നിവയാണ് ഫോണിന്റെ മറ്റ് പ്രധാന ഫീച്ചറുകൾ .പിൻഭാഗത്ത് രണ്ട് ക്യാമറകളുണ്ട് .എൽഇഡി ഫ്ളാഷോട് കൂടിയ 12 മെഗാപിക്സൽ പ്രൈമറി ക്യാമറയും 2 മെഗാപിക്സൽ സെക്കൻഡറി സെൻസറുമാണവ .8MP സെൽഫി ക്യാമറയുമുണ്ട് .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍