നിങ്ങൾ ഉപയോഗിച്ച സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ടിന് വിൽക്കാം

 


ഫ്ലിപ്പ്കാർട്ടിലൂടെ നിങ്ങൾ ഉപയോഗിച്ച ഫോൺ നടത്താം. സ്‌മാർട്ട്‌ഫോണുകൾ ഓൺലൈനായി വിൽക്കാൻ ആഗ്രഹിക്കുന്നവർക്കായി ഫ്ലിപ്പ്കാർട്ട് പുതിയ സെൽ ബാക്ക് പ്രോഗ്രാം പ്രഖ്യാപിച്ചു.

ഈ പ്രോഗ്രാമിന് കീഴിൽ, ബൈബാക്ക് മൂല്യം ഫ്ലിപ്കാർട്ട് ഇലക്ട്രോണിക് ഗിഫ്റ്റ് വൗച്ചറിന്റെ രൂപത്തിലായിരിക്കും നൽകുന്നത്. ഈ പുതിയ പ്രോഗ്രാം ഇതിനകം രാജ്യത്തുടനീളമുള്ള 1,700 പിൻ കോഡുകളിൽ ലഭ്യമാണ്.


ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം പുറത്ത് വിട്ട വിവരങ്ങൾ അനുസരിച്ച് ഈ സെൽ ബാക്ക് പ്രോഗ്രാം എല്ലാ സ്‌മാർട്ട്‌ഫോണുകൾക്കും ബാധകമാണ്. ഫ്ലിപ്പ്കാർട്ട് വഴി വാങ്ങിയതോ അല്ലാത്തതോ ആയ ഫോണുകൾ സെൽബാക്ക് പ്രോഗ്രാമിലൂടെ വിൽപ്പന നടത്താൻ സാധിക്കും. ഇത് സ്മാർട്ട്ഫോണുകളിൽ മാത്രമായി നിർത്താനല്ല ഫ്ലിപ്പ്കാർട്ട് പദ്ധതിയിടുന്നത്. ഈ വർഷം അവസാനത്തോടെ മറ്റ് ഉത്പന്നങ്ങളും ഇത്തരത്തിൽ വിൽപ്പന നടത്താനുള്ള സംവിധാനം ഉണ്ടായിരിക്കും. അത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമായിട്ടില്ല. സ്മാർട്ട്ഫോൺ വിൽക്കാനുള്ള സംവിധാനം ഇതിനകം ഫ്ലിപ്പ്കാർട്ട് ആരംഭിച്ചിട്ടുണ്ട്.


ഇലക്‌ട്രോണിക്‌സ് റീ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ യന്ത്ര ഏറ്റെടുത്തതിന് പിന്നാലെയാണ് ഫ്ലിപ്പ്കാർട്ട് ഇന്ത്യയിലെ ഉപയോക്താക്കൾക്ക് വേണ്ടി സെൽ ബാക്ക് പ്രോഗ്രാം പ്രഖ്യാപിച്ചത്. ഇ-മാലിന്യ പ്രശ്നം പരിഹരിക്കാനാണ് ഈ പരിപാടി ഉദ്ദേശിക്കുന്നതെന്ന് ഫ്ലിപ്പ്കാർട്ട് വ്യക്തമാക്കുന്നു. ഉപയോഗിച്ച ഉപകരണങ്ങൾ വിൽക്കാനും ഈ വരുമാനം ഉപയോഗിച്ച് മറ്റേതെങ്കിലും ഉൽപ്പന്നം വാങ്ങാനും ഉപയോക്താക്കളെ സഹായിക്കുന്ന പ്രോഗ്രാമാണ് ഇത്. ഇതിലൂടെ ഫോണുകൾ വിറ്റാൽ പണമായി കൈയ്യി കിട്ടില്ലെന്ന കാര്യം പ്രത്യേകം ഓർമ്മിക്കുക. മറ്റെന്തെങ്കിലും ഉത്പന്നങ്ങൾ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങാൻ ഈ പ്രോഗ്രാം സഹായിക്കും.

റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിൽ ഏകദേശം 125 ദശലക്ഷം ഉപയോഗിച്ച സ്മാർട്ട്ഫോണുകൾ ഉണ്ട്. 20 ദശലക്ഷം യൂണിറ്റുകൾ മാത്രമാണ് പുതുക്കിയ വിപണിയിൽ എത്തുന്നത്. ഈ ഉപയോഗിച്ച സ്‌മാർട്ട്‌ഫോണുകളിൽ ഏകദേശം 85 ശതമാനവും മാലിന്യക്കൂമ്പാരങ്ങളിലാണ് ചെന്ന് അവസാനിക്കുന്നത്. പരിസ്ഥിതിയിൽ ഇ-മാലിന്യം വർദ്ധിപ്പിക്കുന്നതിന് ഇത് കാരണമാകുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനും ഉപയോക്താക്കൾക്ക് അവരുടെ ഉത്പന്നങ്ങൾ വിൽക്കുന്നതിനും മികച്ച ബൈബാക്ക് മൂല്യം നേടുന്നതിനും സഹായിക്കുന്ന വിശ്വസനീയമായ പ്ലാറ്റ്‌ഫോം എന്ന നിലവിയാണ് ഫ്ലിപ്പ്കാർട്ട് സെൽബാക്ക് പ്രോഗ്രാം അവതരിപ്പിച്ചിരിക്കുന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍