പോകോ എം4 പ്രോ 5ജി ഇന്ത്യയില്‍

 


പോകോ എം4 പ്രോ 5ജി ചൊവ്വാഴ്ച ഇന്ത്യയിൽ അവതരിപ്പിച്ചു. പോകോ എം3 പ്രോ 5ജിയുടെ പിൻഗാമിയായാണ് ഫോൺ എത്തിയിരിക്കുന്നത്. ഒക്ടാകോർ മീഡിയാ ടെക്ക് ഡൈമെൻസിറ്റി 810 പ്രൊസസറാണ് ഇതിന് ശക്തിപകരുന്നത്. 33 വാട്ട് അതിവേഗ ചാർജിങ് സൗകര്യമുണ്ട്. 90 ഹെർട്സ് ഡിസ്പ്ലേ, ഇന്റേണൽ സ്റ്റോറേജ് പ്രയോജനപ്പെടുത്തി റാം ശേഷി വർധിപ്പിക്കാൻ സാധിക്കുന്ന ടർബോ റാം ഫീച്ചർ.


ആൻഡ്രോയിഡ് 11-ൽ അടിസ്ഥാനമായ MIUI 12.5 സ്കിന്നിൽ പ്രവർത്തിക്കുന്ന പോക്കോ M4 പ്രോ 5ജിയ്ക്ക് 90Hz റിഫ്രഷ് റേറ്റുള്ള, 6.6 ഇഞ്ച് ഫുൾ-എച്ച്ഡി ഡോട്ട് ഡിസ്‌പ്ലേയാണ്. 240Hz ടച് സാംപ്ലിങ് റേറ്റും DCI-P3 വൈഡ് കളർ ഗാമറ്റും പോക്കോ M4 പ്രോ 5ജിയ്ക്കുണ്ട്. 8 ജിബി വരെ LPDDR4X റാമുമായി ചേർന്ന് പ്രവർത്തിക്കുന്ന മീഡിയടെക് ഡൈമൻസിറ്റി 810 SoC പ്രോസസറാണ് പോക്കോ M4 പ്രോ 5ജിയുടെ ശക്തി.

ഇതിന്റെ ഡ്യുവൽ റിയർ ക്യാമറയിൽ 50എംപി മെഗാപിക്സൽ പ്രൈമറി ക്യാമറയും എട്ട് എംപി അൾട്ര വൈഡ് ക്യാമറയും ഉൾപ്പെടുന്നു. പ്രൈമറി ക്യാമറയ്ക്ക് എഫ്1.8 അപ്പേർച്ചറുണ്ട്. 16 എംപി ക്യാമറയാണ് സെൽഫിയ്ക്കായി നൽകിയിരിക്കുന്നത്.

33W പ്രോ ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയാണ് പോക്കോ M4 പ്രോ 5ജിയിൽ ക്രമീകരിച്ചിരിക്കുന്നത്. ഹാൻഡ്സെറ്റിന്റെ 128 ജിബി വരെ UFS 2.2 സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ വിപുലീകരിക്കാം. 5ജി, 4ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് v5.1, GPS/ A-GPS, ഇൻഫ്രാറെഡ് (IR) ബ്ലാസ്റ്റർ, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.

സൈഡ് മൗണ്ടഡ് ഫിംഗർ പ്രിന്റ് സെൻസർ, യുഎസ്ബി ടൈപ്പ് സി, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും ഫോണിനുണ്ട്.

പോകോ എം4 പ്രോ 5ജിയുടെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് പതിപ്പിന് 14999 രൂപയാണ് വില. ആറ് ജിബി റാം +128 ജിബി സ്റ്റോറേജ് പതിപ്പിന് 16999 രൂപയും 8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 18999 രൂപയുമാണ് വില.

കൂൾ ബ്ലൂ, പോകോ യെല്ലോ, പവർ ബ്ലാക്ക് നിറങ്ങളിൽ ഇത് വിപണിയിലെത്തും. ഫെബ്രുവരി 22 മുതൽ ഇത് ഫ്ളിപ്കാർട്ടിൽ വിൽപനയ്ക്കെത്തും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍