ടെക്‌നോയുടെ ആദ്യ 5ജി ഫോൺ TECNO POVA5G


ചൈനയിലെ ഷെൻസെൻ ആസ്ഥാനമായ സ്മാർട്ട്ഫോൺ ബ്രാൻഡ് ടെക്‌നോ അടുത്തിടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച  ആദ്യ 5ജി സ്മാർട്ട്ഫോൺ ടെക്‌നോ പോവ 5ജിയുടെ വില്പന ഇന്നാരംഭിച്ചു.

ഉച്ചയ്ക്ക് 12 മണി മുതൽ ആമസോൺ വെബ്‌സൈറ്റ് വഴിയാണ് ടെക്‌നോ പോവ 5ജിയുടെ വില്പന തുടങ്ങി.


ഡ്യുവൽ സിം (നാനോ) സ്മാർട്ട്ഫോണായ ടെക്‌നോ പോവ 5ജി, ആൻഡ്രോയിഡ് 11 അടിസ്ഥാനമായ ടെക്‌നോയുടെ യൂസർ ഇന്റർഫേസ് HiOS 8.0 സ്കിന്നിലാണ് പ്രവർത്തിക്കുന്നത്. 120 ഹെർട്‌സ് റിഫ്രഷ് റേറ്റും 180 ഹെർട്‌സ് ടച്ച് സാംപ്ലിംഗ് റേറ്റുമുള്ള 6.9 ഇഞ്ച് (1,080x2,460 പിക്‌സൽ) ഫുൾ എച്ച്‌ഡി+ ഡിസ്‌പ്ലേയാണ്. 8 ജിബി റാമുമായി ചേർന്ന് പ്രവർത്തിക്കുന്ന മീഡിയടെക് ഡൈമൻസിറ്റി 900 SoC പ്രോസസറാണ് ഹാൻഡ്സെറ്റിൽ. മെമ്മറി ഫ്യൂഷൻ സാങ്കേതികവിദ്യ വഴി ഉപയോക്താക്കൾക്ക് ഇന്റേണൽ സ്റ്റോറേജ് ഉപയോഗിച്ച് ലഭ്യമായ റാം 11 ജിബി വരെ ഉപയോഗിക്കാൻ കഴിയും. റാം ടെക്നോളജി ആയി ഉപയോഗിച്ചിരിക്കുന്നത് എടുത്ത് പറയേണ്ട ഒരു ഘടകം ആണ്, കൂടതൽ വേഗത നൽകുന്നതിന് ഉപയോഗിചിരിക്കുന്നത് LPDDR5X റാം ആണ്. സ്റ്റോറേജ് ആയി UFS 3.1ആണ് ഉപയോഗിചിരിക്കുന്നത്.


അതിനാൽ കൂടുതൽ വേഗത ലഭിക്കുന്നു ടെക്‌നോ പോവ 5ജിക്ക്.

50 മെഗാപിക്സൽ പ്രൈമറി ക്യാമറയും (എഫ്/1.6 അപ്പർച്ചർ ലെൻസ്) കൂടാതെ വെളിപ്പെടുത്താത്ത സെക്കൻഡറി, ടെർഷ്യറി ക്യാമറയും ക്വാഡ് ഫ്ലാഷും ഉൾപ്പെടുന്നതാണ് പുറകിലെ കാമറ. എഫ്/2.0 അപ്പേർച്ചർ ലെൻസും ഡ്യുവൽ ഫ്ലാഷും ചേർന്ന 16 മെഗാപിക്സൽ സെൽഫി ക്യാമറയാണ് മുൻ വശത്ത്. പുത്തൻ ടെക്‌നോ സ്മാർട്ട്ഫോണിന്റെ 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജ് ഒരു മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെയായി വർദ്ധിപ്പിക്കാം.

യുഎസ്ബി ടൈപ്പ്-സി വഴി 18W ചാർജ് ചെയ്യാവുന്ന 6,000mAh ബാറ്ററിയാണ് ടെക്‌നോ പോവ 5ജിയിൽ ക്രമീകരിച്ചിരിക്കുന്നത്. 5ജി, 4ജി LTE, വൈ-ഫൈ 6, ബ്ലൂടൂത്ത് v5.0, ജിപിഎസ് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകൾ. IPX2 സ്പ്ലാഷ് റെസിസ്റ്റൻസും ടെക്‌നോ പോവ 5ജിയ്ക്കുണ്ട്.

ഈതർ ബ്ലാക്ക് നിറത്തിൽ മാത്രമാണ് ടെക്‌നോ പോവ 5ജി വാങ്ങാനാവുക. ബാക് പാനലിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഫുട്ബോൾ ക്ലബായ മാഞ്ചസ്റ്റർ സിറ്റി എഫ്സിയുടെ ലോഗോയാണ് ടെക്‌നോയുടെ പുത്തൻ ഫോണിന്റെ ഒരു ആകർഷണം. 

8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒരൊറ്റ പതിപ്പിൽ വില്പനക്കെത്തിയിരിക്കുന്ന ടെക്‌നോ പോവ 5ജിയ്ക്ക് 19,999 രൂപയാണ് വില. ആദ്യത്തെ 1,500 ഉപഭോക്താക്കൾക്ക് 1,999 രൂപ വിലയുള്ള പവർ ബാങ്ക് സൗജന്യമായി ലഭിക്കും എന്നും ടെക്‌നോ വ്യക്തമാക്കിയിട്ടുണ്ട്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍