അഡോബി ഷോവേവ് ഏപ്രിൽ

അഡോബി ഷോവേവ്
 ഏപ്രിൽ 9ന് സേവനം
അവസാനിപ്പിക്കുന്നു



അഡോബിയുടെ വെബ് കണ്ടന്റ്  പ്ലേയറായ ഷോവേവ് ഏപ്രിൽ 9ന് സേവനം അവസാനിപ്പിക്കുന്നു . ഒരു കാലത്ത്  വെബ്സൈറ്റുകളിൽ വിഡിയോ പ്ലേ ചെയ്യാൻ അനിവാര്യമായിരുന്ന ഷോവേവ് പ്ലേയർ എച്ച്ടിഎംഎൽ5 സാങ്കേതികവിദ്യയുടെ വരവോടെ അപ്രസക്തമായതിനെ തുടർന്നാണ് സേവനം അവസാനിപ്പിക്കുന്നത് . അഡോബിയുടെ തന്നെ ഏറെ പ്രചാരമുള്ള ഫ്ലാഷ്പ്ലേയറും സേവനം അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചിരുന്നു .  ഫ്ലാഷ്യർ 2020 വരെ ഉപയോഗിക്കാമെന്നിരിക്കെ ഷോവേവ്  പ്ലേയർ അഡോബി എന്റർപ്രൈസ് ഉപയോക്താക്കൾക്ക് 2022 വരെ ലഭിക്കും .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍