ഫോണിനെ നശിപ്പിക്കുന്ന ആപ്പുകൾ

ആപ്പുകൾ നിങ്ങളുടെ ഫോണിനെ നശിപ്പിക്കുകയാണെന്ന് അറിയാമോ ? 




പലപ്പോഴും നമുക്ക് ഗുണകരമാണ് എന്ന് കരുതുന്ന മിക്ക ആപ്പുകളും നമ്മുടെ ഫോണിന് അത്ര ഗുണകരമാകണമെന്നില്ല .
അവയെല്ലാം തന്നെ ഫോണിൽ നിന്ന് ഒഴിവാക്കേണ്ടതുമാണ് . കാരണം ഇ ത്തരത്തിലുള ആപ്പുകൾ ഉപയോഗിക്കുന്നത് വഴി ഫോൺ വേഗത കുറയുകയും  ചെയാറുണ്ട് . അക്ഷരാർത്ഥത്തിൽ ഇത്തരത്തിലുള ആപ്പുകളാണ് നമ്മുടെ ഫോണിന്റെ യഥാർത്ഥ ശത്രു എന്ന് തന്നെ പറയാം .നമ്മുടെ ഫോണിന്റെ സുഗമമായ നടത്തിപ്പിന് ഇത്തരം ആപ്പുകൾ തീർച്ചയായും ഒഴിവാക്കുന്നതാണ് നല്ലത്.

ഏതൊക്കെയാണ് ഇത്തരം ആപ്പ്കൾ  എന്ന് നോക്കാം 

1 . മെമ്മറി ക്ലീനർ ആപ്പുകൾ 

ഫോണിന്റെ വേഗത കൂട്ടാനായി ചില മെമ്മറി ക്ലീനർ ആപ്പുകൾ നമ്മൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാറുണ്ടല്ലോ . ഇവയാണ് പ്രധാന പ്രശ്നക്കാർ . ആൻഡ്രോയിഡ് ഫോണിൽ ബാക്ക്ഗ്രൗണ്ടിലായി പ്രവർത്തിക്കുന്ന ആപ്പുകളുടെ പ്രവർത്തനം നിർത്തലാക്കുകയാണ് ഈ ആപ്പുകൾ ചെയ്യുക . ഇതിലൂടെ മെമ്മറി കൂട്ടും എന്നാണ് നമ്മുടെ ധാരണ . എന്നാൽ ഇതുവഴി നമ്മൾ ക്ലിക്ക് ചെയ്ത് എല്ലാ ആപ്പ് പ്രവർത്തനങ്ങളും നിർത്തലാക്കുകയും വീണ്ടും അവ തുറക്കേണ്ടി വരുമ്പോൾ ഫോണിലെ ബാറ്ററി ചാർജ്ജും മെമ്മറിയും വീണ്ടും ആവശ്യമായി വരികയും ചെയ്യുന്നു .
ഓരോ തവണ ഇത്തരം ആപ്പുകൾ ഉപയോഗിച്ച് ഫോൺ മെമ്മറി  ക്ലീൻ ചെയ്ത് കഴിയുമ്പോഴും ഈ പ്രവർത്തനങ്ങളെല്ലാം വീണ്ടും ആവർത്തിച്ചു വരുന്നത് ഫോണിന്റെ പ്രവർത്തനത്തെ തന്നെ കാര്യമായി ബാധിക്കുന്നു . അതിനാൽ ഇത്തരം ആപ്പുകളെ നമ്മുടെ ഫോണുക ളിൽ നിന്ന്ഒഴിവാക്കിയാൽ മെമ്മറിയും
 ബാറ്ററി ചാർജ്ജം ലാഭിക്കാൻ സാധിക്കും . ഒപ്പം ഇത്തരം ആപ്പുകൾ വഴി വരുന്ന പരസ്യങ്ങും അവയ്ക്ക് എടുക്കുന്ന ഇന്റർനെറ്റ് ഡാറ്റാ ചിലവുകൾ ഒഴിവാക്കുകയും ചെയ്യാം . അതിനാൽ കഴിവതും ഇത്തരം മെമ്മറി ക്ലീനറുകൾ എന്ന് പറയുന്ന ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക .

2 . ക്ലീൻ മാസ്റ്ററും സമാനമായ ആപ്പുകളും 

ഫോണിലെ cached data ഒഴിവാക്കുന്നതിനും കൂടുതൽ മെമ്മറി നല്കുന്നതിനുമായി പലരും ഉപയോഗിക്കുന്ന ഒരു ആപ്പ് ആണ് ക്ലീൻ മാസ്റ്റർ . അതോ സമാനമായ മറ്റു ആപ്പുകളോ , ഇവയുടെ ആവശ്യം നമ്മുടെ ഫോണിനില്ല എന്നതാണ് വാസ്തവം . കാരണംഈ cached data നമ്മുടെ ആൻഡ്രോയിഡ് സെറ്റിങ്സിൽ മെമ്മറി ഓപ്ഷനിൽ പോയാൽ നമുക്ക് തന്നെ ചെയ്യാൻ സാധിക്കും . കൂടാതെ ഫോണിലെ ഫയൽ മാനേജർ തന്നെ ഉപയോഗിച്ചാൽ തന്നെ ഓരോന്നും കണ്ടുപിടിച്ച്  ഓരോ വിഭാഗത്തിലെയും ആവശ്യമില്ലാത്ത ആപ്പുകൾ , ഫയലുകൾ എല്ലാം തന്നെ ഒഴിവാക്കാനും സാധിക്കും

3 . ഫേസ്ബുക്ക് / ഇൻസ്റ്റാഗ്രാം

ഫേസ്ബുക്ക് ആപ്പ് ഡിലീറ്റ് ചെയ്യാൻ പറയുമ്പോൾ മുഖം ചുളിക്കേണ്ട , പ്രത്യക്ഷത്തിൽ പ്രശ്നങ്ങൾ ഒന്നും തന്നെ ഫേസ്ബുക്ക് കാണിക്കാറില്ലെങ്കിലും നിങ്ങളുടെ ഫോണിന്റെ ബാറ്ററിയെയും മെമ്മ റിയെയും ഇത്രയേറെ ബാധിക്കുന്ന ഒരു ആപ്പ് വേറെയില്ല എന്ന കാര്യത്തിൽ സംശയിക്കുകയേ വേണ്ട . അത്രയും ഡാറ്റയാണ് ആപ്പ് ലോഡ്ചെയ്യുന്നത് . കൂടാതെ എല്ലാ സമയത്തും പശ്ചാ്തലത്തിൽ പ്രവർ ത്തിച്ചു കൊണ്ടിരിക്കേണ്ടതിനാലും  ഫേസ്ബുക്കിന് അധികം മെമ്മറി ആവശ്യമായി വരും . കൂടാതെ ഇത് ബാറ്ററിയെ കാര്യമായി ബാധിക്കുകയും ചെയ്യും .അതിനാൽ ആപ്പ് നിങ്ങളുടെ ഫോണിൽ നിന്ന് ഒഴിവാക്കുന്നത് നല്ലതായിരിക്കും .പകരം ഫേസ്ബുക്ക് ലൈറ്റ് അല്ലെങ്കിൽ ബ്രൗസർ വഴി ഉപയോഗിക്കാം .ബ്രൗസർ തന്നെ ധാരാളം മതി .ഒരു ഷോർട്ട് കട്ട് ഹോംസീനിലേക്ക് കൊടുത്താൽ നിങ്ങൾക്ക് എളുപ്പം ഫേസ്ബുക്കിൽ കയറാൻ സാധിക്കുകയും ചെയ്യും ഇത് പോലെ ഇൻസ്റ്റാഗ്രാം ധാരളം മെമ്മറി ഉപയോഗിക്കുന്നു അതും ബ്രൗസർ ഉപയോഗിച്ച് ഷോർട്ട് കട്ട് ഉപയോഗിക്കുക .

4 .ബാറ്ററി സേവിംഗ് ആപ്പുകൾ 

മെമ്മറി സേവർ ആപ്പുകളെ പോലെ തന്നെ കാര്യമായ ഒരു ഉപയോഗവുമില്ലാതെ ഫോണിന്റെ ഉള്ള ബാറ്ററി കൂടെ കളയാൻ സഹായിക്കുക മാത്രമാണ് ഈ ആപ്പുകൾ ചെയ്യുക എന്ന് പറയാം.
നിങ്ങളുടെ ഫോൺ റൂട്ട് ചെയ്തതാണെങ്കിൽ അതുവഴി ചെയ്യാവുന്ന ചില ബാറ്ററി സേവർ ആപ്പുകൾ ഉണ്ട് എന്നത് സത്യം തന്നെ (ഫോൺ റൂട്ട് ചെയ്യുന്നത് മൂലം ബാങ്കിങ് അപ്ലിക്കേഷൻ മറ്റും ഉപയോഗിക്കുമ്പോൾ ചിലപ്പോൾ സെക്യൂരിറ്റി പ്രശ്നങ്ങൾ ഉണ്ടായേക്കാം) . എന്നാൽ സാധാരണ നമ്മൾ കാണുന്ന ബാറ്ററി സേവർ ആപ്പുകളെല്ലാം തന്നെ പറയുന്ന പോലെ പ്രവർത്തിക്കുന്നില്ലെന്ന് മാത്രമല്ല , പരസ്യങ്ങളും ഡാറ്റ നഷ്ടവും മാത്രംനമുക്ക് നൽകുകയും ചെയ്യും. ഇപ്പോൾ വിപണിയിൽ ഇറങ്ങുന്ന ഫോണുകളിൽ ബാറ്ററി സേവർ കമ്പനി തന്നെ നൽകുന്നത് ഉണ്ട് അത് ഉപയോഗിക്കുന്നത് ബാറ്ററി സേവ് ചെയ്യാൻ സാധിക്കുന്നു.

 5 . ഫോൺ ഇൻബിൽറ്റ് ആപ്പുകൾ

നമ്മൾ ഒരു പുതിയ ഫോൺ വാങ്ങിക്കഴിഞ്ഞാൽ അതിൽ ആവശ്യമുള ആപ്പുകൾക്ക് പുറമെയായി കമ്പനി തന്നെ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ചില ആപ്പുകൾ കൂടി ഫോണിലുണ്ടാവും . ഇവയെല്ലാം തന്നെ നമുക്ക് ആവശ്യമുല്ലതായിരിക്കില്ല. എന്നാൽ ഇവയെ ഒഴിവാക്കാൻ നോക്കിയാലോ , പലതും സിസ്റ്റം ആപ്പുകൾ ആയി വരുന്നതായത് കൊണ്ട് അൺഇൻസ്റ്റാൾ ചെയ്യാൻ കഴിയില്ല. നിങ്ങളുടെ ഫോണുകൾ റൂട്ട് ചെയ്താണെങ്കിൽ ഫോണിൽ ആവശ്യമില്ലാത്ത ഏതൊരു ആപ്പുകളും ഒഴിവാക്കാൻ സാധിക്കും. റൂട്ട് ചെയ്യാത്ത ഫോണുകളിൽ ഇത് സാധിക്കില്ലെ. പകരം ഇത്തരം ആപ്പ്കളെ ഡിസേബിൾ ചെയ്ത് പ്രവർത്തന രഹിതമാക്കാൻ സാധിക്കും .

 ഇതിലൂടെ നിങ്ങളുടെ ഫോൺ ബാറ്ററിയും മെമ്മറിയും ഒരു പരിധിവരെ സംരക്ഷിക്കാൻ സാധിക്കും 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍