കാർഡ് ഇല്ലാതെയും പണം പിൻവലിക്കാം

കാർഡില്ലാതെ പണംപിൻവലിക്കുന്ന സംവിധാനം





രാജ്യത്ത് ആദ്യമായി കാർഡില്ലാതെ പണം പിൻവലിക്കുന്ന സംവിധാനമായ
" യോനോ ക്യാഷ് " എസ്ബിഐ അവതരിപ്പിച്ചു . യോനോ ആപ്പിലൂടെ ആളുകൾക്ക് പണം പിൻവലിക്കാം . ഇതിനായി അഞ്ച് അക്കമുള്ള യോനോ ക്യാഷ് പിൻ തയ്യാറാക്കണം . ഉപയോക്താക്കൾക്ക് അഞ്ച് അക്കമുള്ള റഫറൻസ് നമ്പർ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിലേക്ക് എസ്എംഎ സായി ലഭിക്കും . അടുത്ത് അര മണിക്കൂറിനുള്ളിൽ തൊട്ടടുത്തുള്ള യോനോ ക്യാഷ് പോയിന്റുവഴി പിൻ നമ്പരും റഫറ ൻസ് നമ്പരും ഉപയോഗിച്ച് പണം പിൻവലിക്കാം . എബി ഐയുടെ 16, 500ൽ അധികം എടിഎമ്മിലൂടെ യോനോ ക്യാഷ് സേവനം ലഭിക്കും . എടിഎം കാർഡുകൾ എടിഎം മെഷീനുകളിൽ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന തട്ടിപ്പുകൾക്കിരയാ കാതിരിക്കാനാണ് പുതിയ സംരംഭം . ഡെബിറ്റ് കാർഡ് ഇലാതെപണം പിൻവലിക്കുന്നതിനുള്ള സംവിധാനമാണ് യോനോ തയാറാക്കിയിരിക്കുന്നത് . അടുത്ത രണ്ടു വർഷത്തിനുള്ളിൽ യാനോവഴി എല്ലാ ഇടപാടും ഒരു കുടക്കീഴിനുള്ളിലാക്കി ഒരു ഡിജിറ്റൽ ലോകം ഒരുക്കുന്നതിനാണ്  ലക്ഷ്യമിടുന്നതെന്ന് എസ്ബിഐ .




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍