ഉപഭോക്താക്കൾക്ക് ഒരു വർഷത്തെ ഫ്രീ സബ്സ്ക്രിപ്ഷൻ

ആമസോൺ പ്രൈമിൽ ഐഡിയ ഉപഭോക്താക്കൾക്ക് ഒരു വർഷത്തെ ഫ്രീ സബ്സ്ക്രിപ്ഷൻ




ഐഡിയ ഉപഭോക്താക്കൾക്കായി പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ്
.ഐഡിയയുടെ നിർവാണ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്ക് ആമസോൺ പ്രൈമിൽ ഒരു വർഷത്തെ ഫ്രീ സബ്ക്രിപ്ഷനാണ് കമ്പനി നൽകുന്നത് .ഇതിലൂടെ ആമസോൺ പ്രൈ വീഡിയോകൾ കാണുന്നതിനും പാട്ട് കേൾക്കുന്നതിനും ആമസോണിന്റെ ഇ കോമേഴ്സ് സൈറ്റ് ഉപയോഗിക്കാനും സാധിക്കും . 399 രൂപയുടെ ഐഡിയ നിർവാണ പോസ്റ്റ് പെയ്ഡ് റീച്ചാർജിലൂടെ ഉപഭോക്താക്കൾക്ക് ആമസോണിൽ ഇനി ഫ്രീ സബ്സ്ക്രിപ്ഷൻ ലഭിക്കും .നിലവിൽ ആമസോൺ പ്രൈമിൽ വാർഷിക സബ്സ്ക്രിപ്ഷന് 999 രൂപയാണ് ഈടാക്കുന്നത് . ഈ ഓഫർ ലഭിക്കുന്നതിന് വേണ്ടി  ഉപഭോക്താക്കൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഐഡിയ മൂവീസ് ആൻഡ് ടിവി ആപ്പ് ഡൗൺലോഡ് ചെയ്യണം .ആപ്ലിക്കേഷനിൽ നിങ്ങളുടെ ഐഡിയ മൊബൈൽ നമ്പർ  ഉപയോഗിച്ച് ലോഗിൻ ചെയ്യുക .തുടർന്ന് ആപ്പിൽ കാണുന്ന ആമസോൺ ഓപർ ബാനറിൽ ക്ലിക്ക് ചെയ്ത് മെമ്പർഷിപ്പ്  ആക്ടിവേറ്റ് ചെയ്യാവുന്നതാണ് .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍