ഏറ്റവും കൂടുതൽ റേഡിയേഷനുള്ള സ്മാർട്ട് ഫോണുകൾ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ റേഡിയേഷനുള്ള  5 സ്മാർട്ട് ഫോണുകൾ 



എന്താണ് എസ് .എ .ആർ ( SAR ) ?

മൊബൈൽ ഫോണിന്റെ റേഡിയേഷൻ തീവത അളക്കാനുള്ള അളവുകോലാണ് എസ് .എ .ആർ .( സ്പെസിഫിക് അപ്സോർപ്ഷൻ റേറ്റ് ) , അതായത് നാം മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ നമ്മുടെ ശരീരം ആഗിരണം ചെയ്യുന്ന റേഡിയോ ഫീക്വൻസി അഥവാ ഉയർന്ന ഫ്രീക്വൻസിയിലെ ഊർജ്ജത്തിന്റെ അളവാണ് എസ് .എ .ആർ .സൂചിപ്പിക്കുന്നത് .ഫെഡറൽ കമ്മ്യൂണിക്കേഷൻ കമ്മീഷന്റെ ( എഫ് . സി . സി ) യുടെ മാനദണ്ഡം അനുസരിച്ച് ഈ അളവ് നിജപ്പെടുത്തിയിട്ടുണ്ട് .

എസ് .എ .ആർ .അളക്കാനുള്ള ഏകകം വാട്ട് കിലോഗ്രാം ആണ് .എഫ് .സി .സി .യുടെ നിയമപ്രകാരം 1 .6 വാട്ട് കിലോഗ്രാം ആണ് ഒരു മൊബൈൽ പുറപ്പെടുവിക്കാവുന്ന പരമാവധി എസ് .എ .ആർ വാല .ഇതിൽ എത്രത്തോളം താഴുന്നുവോ അത്രയും സുരക്ഷിതമാണ് എന്നും എഫ് .സി .സി വ്യക്തമാക്കുന്നുണ്ട് .അതോടൊപ്പം മൊബൈൽ ഫോൺ ഉപഭോക്താവിനെ പുതിയ ഫോൺ വാങ്ങുമ്പോൾ തന്നെ റേഡിയേഷന്റെ ദോഷവശങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകണമെന്നും എഫ് .സി .സി അനുശാസിക്കുന്നുണ്ട് .


ഫോണിന്റെ എസ് .എ .ആർ .മൂല്യം അറിയുന്നതെങ്ങനെ ?

നിങ്ങളുടെ സ്മാർട്ട് ഫോണിൽ നിന്നും # 07 # ഡയൽ ചെയ്താൽ എസ് .എ .ആർ മൂല്യം അറിയാൻ സാധിക്കും .ഇത്തരത്തിൽ അറിയാൻ കഴിയാത്ത ചില ആൻഡ്രോയ്ഡ് മോഡലുകളിൽ സെറ്റിംഗ്സിൽ പ്രവേശിച്ച് , എബൗട്ട് ഫോൺ എന്നതിൽ നിന്നും ലീഗൽ ഇൻഫർമേഷൻ എന്ന ഭാഗത്തു നിന്ൻ എസ് .എ .ആർ വാല മനസ്സിലാക്കാവുന്നതാണ് .
( ഇത്തരത്തിൽ അറിയാൻ സാധിച്ചില്ലെങ്കിൽ ഇന്റർനെറ്റിൽ നിന്നും ഓരോ ഫോൺ മോഡലിന്റെയും എസ് . എ . ആർ .മൂല്യം അറിയാൻ കഴിയും). 

ഏറ്റവും കൂടുതൽ റേഡിയേഷനുള്ള  5 സ്മാർട്ട് ഫോണുകൾ 



ഷവോമി Mi A1 ആണ് ഈ പട്ടികയില്‍ മുന്നിൽ. 1.75 വാട്സ് പെർ കിലോഗ്രാമാണ് ഫോൺ പുറത്തുവിടുന്ന റേഡിയേഷൻ.

വൺപ്ലസ് 5Tയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 1.68 വാട്സ് പെർ കിലോഗ്രാമാണ് പുറത്തുവിടുന്ന റേഡിയേഷൻ.

ഏറ്റവും പുതിയ ഫോണായ വൺപ്ലസ് 6Tയാണ് മൂന്നാം സ്ഥാനത്ത്. 1.55 വാട്സ് പെർ കിലോഗ്രാമാണ് പുറത്തുവിടുന്ന റേഡിയേഷൻ.

ഗൂഗിളിന്റെ പിക്സൽ 3XL ഫോണാണ് നാലാം സ്ഥാനത്ത്.  1.39 വാട്സ് പെർ കിലോഗ്രാമാണ് പുറത്തുവിടുന്ന റേഡിയേഷൻ.

വണ്‍പ്ലസ് 5 യാണ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത്.  1.39 വാട്സ് പെർ കിലോഗ്രാമാണ് പുറത്തുവിടുന്ന റേഡിയേഷൻ.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍