ഗൂഗിൾ പണിമുടക്കി

ജിമെയിലും യൂട്യൂബും ഉൾപ്പെടെ കിട്ടാനില്ല

                     (Credit : Google)

      ഗൂഗിളിന്റെ പ്രമുഖ സേവനങ്ങൾക്ക് തടസം നേരിട്ടു. ഗൂഗിൾ ഡ്രൈവ്, യൂട്യൂബ്, ജിമെയിൽ തുടങ്ങിയ ഗൂഗിൾ സേവനങ്ങളെല്ലാം ഡൗൺ ആയി.
അതേസമയം ചുരുങ്ങിയ സമയത്തേക്ക് ഇത്തരത്തിലൊരു തടസം നേരിടേണ്ടി വന്നതിന്റെ കാരണം വ്യക്തമല്ല. സേവനം താത്കാലികമായി നിലച്ചതിനു പിന്നാലെ നിരവധി പരാതികളാണ് ഗൂഗിളിലെത്തിയത്.

ഗൂഗിൾ ഡ്രൈവിനും ജിമെയിലിനും ചില തടസങ്ങൾ നേരിടേണ്ടി വന്നതായി ജി സ്യൂട്ട് സ്റ്റാറ്റസ് ഡാഷ്ബോർഡിൽ ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം യൂട്യൂബിനും തടസം നേരിട്ടുവെന്ന് ട്വിറ്ററിൽ പരാതി ഉയർന്നിട്ടുണ്ട്. ഉപഭോക്താക്കൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കണമെന്നാണ് യൂട്യൂബിനെതിരെ ട്വിറ്ററിൽ ഉയർന്ന പരാതിയിൽ പറയുന്നത്.യൂട്യൂബ് കണ്ടന്റ് ക്രിയേറ്റർമാർക്ക് വീഡിയോ അപ് ചെയ്യാൻ‌ കഴിഞ്ഞിരുന്നുല്ലെന്നും ചിലർക്ക് വീഡിയോ കാമാൻ കഴിഞ്ഞിരുന്നില്ലെന്നുമാണ് പരാതി. അതേസമയം ജിമെയിലും ഗൂഗിൾ ഡ്രൈവും നേരിട്ട തടസത്തെ കുറിച്ച് കമ്പനി പ്രസ്താവന ഇറക്കിയിട്ടുണ്ട്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍