ഇയര്‍ ഫോണ്‍ മാസ്‌ക്’ ഓണ്‍ലൈന്‍ വിപണിയില്‍

ഇയര്‍ ഫോണ്‍ മാസ്‌ക് ഓണ്‍ലൈന്‍ വിപണിയില്‍






കോവിഡ് കാലത്തിന് യോജിച്ച ഇയര്‍ ഫോണ്‍ മാസ്‌ക് ലഭ്യമായിത്തുടങ്ങി. കൊവിഡ് കാലത്തിന് യോജിച്ച ഇയർഫോൺ മാസ്കുമായി ഫാഷൻ ഷർട്ട് ബ്രാൻഡ് നോർത്ത് റിപ്പബ്ളിക് വിപണിയിലെത്തി

മേല്‍ത്തരം ഫാബ്രിക്കില്‍ തയ്യാറാക്കിയ ഈ മാസ്‌ക് ധരിക്കുന്നയാള്‍ക്ക്  ബ്‌ളൂടൂത്ത് ഇയര്‍ ഫോണിലൂടെ കോളുകള്‍ ചെയ്യാനും സംഗീതം ആസ്വദിക്കാനും കഴിയും.

‘ കെയര്‍ ബീറ്റ്‌സ് ‘എന്ന പേരില്‍ ഇന്ത്യയിലാദ്യമായി ബ്‌ളൂടൂത്ത് ഇയര്‍ ഫോണ്‍ ഘടിപ്പിക്കാവുന്ന മാസ്‌കുകള്‍ വിപണിയിലെത്തിച്ചിട്ടുള്ളത് ഫാഷന്‍ ഷര്‍ട്ട് ബ്രാന്‍ഡ് നോര്‍ത്ത് റിപ്പബ്‌ളിക് ആണ്. അഡ്ജസ്റ്റബിള്‍ നോസ് ക്‌ളിപ്പുള്ള ആറ് ലെയര്‍ മാസ്‌ക് മുപ്പത് തവണയോളം കഴുകി ഉപയോഗിക്കാം. വില 399 രൂപ.ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കു തുടക്കമായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍