ഫുജിഫിലിമിന്റെ പുതിയ സ്മാര്‍ട്‌ഫോണ്‍ പ്രിന്റര്‍ ഇന്ത്യന്‍ വിപണിയില്‍


ഫുജിഫിലിമിന്റെ പുതിയ സ്മാര്‍ട്‌ഫോണ്‍ പ്രിന്റര്‍ ഇന്ത്യന്‍ വിപണിയില്‍










ജാപ്പനീസ് കമ്പനിയായ ഫുജിഫിലിം 9,999 രൂപയ്ക്ക് ഇൻസ്റ്റാക്സ് മിനി ലിങ്ക് എന്ന പുതിയ സ്മാർട്ഫോൺ പ്രിന്റർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.
ആമസോണിലും ഫ്ളിപ്കാർട്ടിലും രാജ്യത്തെ പ്രമുഖ ഓഫ്ലൈൻ സ്റ്റോറുകളിലും ഇൻസ്റ്റാക്സ് മിനി ലിങ്ക് സ്മാർട്ഫോൺ പ്രിന്റർ ലഭ്യമാവും.

സ്മാർട്ട്ഫോണിലെടുക്കുന്ന ചിത്രങ്ങൾ മെച്ചപ്പെടുത്തുന്നതിനായിറൊട്ടേഷൻ, ഫിൽട്ടർ തിരഞ്ഞെടുക്കൽ, ബ്രൈറ്റ്നസ് ക്രമീകരണം എന്നിവ പോലുള്ള നിരവധി സൗകര്യങ്ങൾ എന്നിവ ഇൻസ്റ്റാക്സ് മിനി ലിങ്കിൽ ലഭിക്കും.


ലോകത്തിലെ ഏറ്റവും പുതിയതും ഭാരം കുറഞ്ഞതുമായ സ്മാർട്ഫോൺ പ്രിന്ററാണ് 'ഇൻസ്റ്റാക്സ് മിനി ലിങ്ക്' എന്ന് കമ്പനി അവകാശപ്പെടുന്നു.
ഏകദേശം 12 സെക്കൻഡിനുള്ളിൽ ഫോട്ടോകൾ പ്രിന്റുചെയ്യാൻ കഴിയുന്ന ഈ ഉപകരണം ആഷ് വൈറ്റ്, ഡസ്കി പിങ്ക്, ഡാർക്ക് ഡെനിം എന്നിങ്ങനെ മൂന്ന് കളർ വേരിയന്റുകളിൽ ലഭ്യമാണ്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍