ആപ്പിള്‍ ഐഫോണ്‍ 12 ഫോണുകള്‍ക്കായി മാഗ്‌സേഫ് ബാറ്ററി പാക്ക് അവതരിപ്പിച്ചു

 


ഐഫോൺ 12 പരമ്പര ഫോണുകൾക്ക് വേണ്ടി പുതിയ മാഗ്സേഫ് ബാറ്ററി പാക്ക് അവതരിപ്പിച്ചു. ഐഫോൺ 12 മിനി മുതൽ പ്രോ മാക്സ് വരെയുള്ള ഫോണുകളിൽ ഇത് ഉപയോഗിക്കാം.


ഐഫോൺ 12 ഫോണുകൾ പുറത്തിറക്കിയതിന് പിന്നാലെ തന്നെ മറ്റ് കമ്പനികളുടെ മാഗ്സേഫ് ബാറ്ററി പാക്കുകൾ വിപണിയിലെത്തിയിരുന്നു. എന്നാൽ ആപ്പിൾ നേരിട്ട് പുറത്തിറക്കുന്ന ബാറ്ററി പാക്ക് ആണിത്.


മാഗ്സേഫ് ബാറ്ററി പാക്ക് ഉപയോഗിച്ച് ഐഫോണുകൾ വയർലെസ് ആയി ചാർജ് ചെയ്യാൻ സാധിക്കും. ഇതുവഴി കൂടുതൽ മണിക്കൂറുകൾ ഐഫോണിൽ ചാർജ് നിലനിർത്താനാകും. ഐഫോൺ മിനി, ഐഫോൺ 12, ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്സ് തുടങ്ങിയ ഫോണുകൾക്ക് പിന്നിൽ കാന്തികമായി ഒട്ടിച്ചുവെക്കുകയാണ് ചെയ്യുക. 5വാട്ട് ചാർജിങ് ആണ് ഇതിൽ നിന്ന് ലഭിക്കുക.


ഐഫോണുകളിൽ ഉപയോഗിക്കുന്ന ലൈറ്റ്നിങ് കേബിൾ തന്നെ ഉപയോഗിച്ചാണ് മാഗ്സേഫ് ബാറ്ററി പാക്ക് ചാർജ് ചെയ്യുന്നത്.

ഐഓഎസ് 14.7 അപ്ഡേറ്റ് ലഭിച്ച ഫോണുകളിൽ മാത്രമാണ് ഈ ഉപകരണം ഉപയോഗിക്കാനാവുക. വെള്ള നിറത്തിലാണ് ഇത് വിപണിയിലെത്തുന്നത്. 99 ഡോളറാണ് ( 7379 രൂപ) ഇതിന് വില.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍