നഗ്നത തടയാൻ ഇൻസ്റ്റഗ്രാം പുതിയ ഫീച്ചർ അവതരിപ്പിച്ചു

 



അ‌നാവശ്യമായി നഗ്നഫോട്ടോകൾ അ‌യച്ച് ആരെങ്കിലും നിങ്ങളെ ശല്യം ചെയ്യുന്നുണ്ടെങ്കിൽ താമസിയാതെ അത് അ‌വസാനിക്കും.

നഗ്നത അ‌ടങ്ങുന്ന ചിത്രങ്ങൾ സന്ദേശമായി അ‌യയ്ക്കുന്നത് തടയാൻ ഇൻസ്റ്റഗ്രാം നടപടി ആരംഭിച്ചതായാണ് റിപ്പോർട്ട്. അ‌നാവശ്യമായി നഗ്നചിത്രങ്ങൾ അ‌യച്ച് ആളുകളെ അ‌ലോസരപ്പെടുത്തുന്ന ചില ഞരമ്പൻമാർ സാമൂഹികമാധ്യമങ്ങളിലെ സ്ഥിരം തലവേദനകളാണ്.

അ‌തേസമയം നഗ്നത പൂർണമായും തടയാൻ ഇൻസ്റ്റഗ്രാമിന് ഉദ്ദേശമില്ല. ദൃശ്യങ്ങൾ ആളുകൾക്ക് ഉപദ്രവമാകുകയോ, മാനസികമായി ബുദ്ധിമുട്ടിക്കുകയോ അ‌വഹേളിക്കുകയോ ചെയ്യരുത്. അ‌ത്ര മാത്രമേ തൽക്കാലം മെറ്റ ഉദ്ദേശിക്കുന്നുള്ളൂ.

 അ‌തിനാൽത്തന്നെ എന്തു കാണണം എന്നു തീരുമാനിക്കാനുള്ള ഓപ്ഷൻ മെറ്റ നൽകുന്നുണ്ട്.

നഗ്നത തടയണം എന്നുണ്ടെങ്കിൽ മെസേജിൽ അ‌ത്തരം ഫോട്ടോകൾ ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷനുണ്ട്. അ‌തല്ല ആവാം എന്നാണെങ്കിൽ അ‌തിനും അ‌വസരമുണ്ട്. ഉപഭോക്താവിന്റെ താൽപര്യത്തിനനുസരിച്ച് തീരുമാനം എടുക്കാനുള്ള ഓപ്ഷനാകും മെറ്റ അ‌വതരിപ്പിക്കുക. 

നഗ്നത തടയാനുള്ള ഫീച്ചർ വികസിപ്പിക്കുന്നതിന്റെ പ്രാരംഭഘട്ടങ്ങൾ മാത്രമാണ് പൂർത്തിയായിരിക്കുന്നത് എന്ന് മെറ്റ സ്ഥിരീകരിച്ചിട്ടുണ്ട്.

വിദഗ്ധരുടെ സഹായത്തോടെ എത്രയും വേഗം ഈ ഫീച്ചർ ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. ആളുകളെ സാമൂഹിക മാധ്യമങ്ങളിലൂടെ അ‌പമാനിക്കാനും അ‌ധി​ക്ഷേപിക്കാനും ചിലർ തുനിഞ്ഞിറങ്ങാറുണ്ട്. ആഗോള തലത്തിൽതന്നെ നിരവധി സ്ത്രീകളാണ് ഇത്തരത്തിൽ അ‌വഹേളനങ്ങൾക്ക് ഇരയാകുന്നത്. ഇത്തരം സാമൂഹികവിരുദ്ധരുടെ നീക്കങ്ങൾക്ക് ഭാവിയിൽ തടയിടാനുള്ള നീക്കം കൂടിയാണ് മെറ്റയുടെ ''ന്യൂഡിറ്റി പ്രൊട്ടക്ഷൻ''. അ‌നാവശ്യ ഉള്ളടക്കങ്ങൾക്ക് ഇനി പൂട്ടുവീഴും എന്നുതന്നെയാണ് റിപ്പോർട്ടുകൾ.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍