ക്ഷീരകർഷകർക്ക് കുറഞ്ഞ പലിശനിരക്കിൽ പ്രവർത്തനമൂലധനത്തി നായി അതിവേഗം വായ്പ

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് – നേട്ടങ്ങൾ ഇപ്പോൾ കാർഷികേതര / കാർഷിക അനുബന്ധ മേഖലകളിലേക്കു കൂടി.








കൃഷിക്കാര്‍ക്ക് സമയോചിതമായി ആവശ്യമായിവരുന്ന സഹായങ്ങൾ ബാങ്കിങ് രംഗത്ത്നിന്ന് ലഭ്യമാക്കാനും വിളയിറക്കാന്‍ ഹ്രസ്വകാല വായ്പകൾ അനുവദിക്കാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് Kisan credit card (KCC) പദ്ധതി.
വിളസീസണില്‍ ആവശ്യമായ സാധനസാമഗ്രികൾ വാങ്ങാനാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പ്രധാനമായും കൃഷിക്കാരെ സഹായിക്കുന്നത്. ബാങ്കിങ് സമ്പ്രദായം എളുപ്പവും ചെലവ് ചുരുങ്ങിയതുമാക്കാന്‍ ഉദ്ദേശിച്ചുൾതാണ് ഈ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി.
കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് എടുക്കണം
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ എത്തിക്കുന്നതിനും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള സഹായങ്ങള്‍ ലഭ്യമാക്കുന്നതിനും പശു, ആട്, പന്നി, കോഴി വളര്‍ത്തല്‍ മേഖലകളില്‍  പ്രവര്‍ത്തിക്കുന്നവര്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് എടുക്കണം.



1.ക്ഷീരകർഷകർക്ക് കുറഞ്ഞ പലിശനിരക്കിൽ പ്രവർത്തനമൂലധനത്തി നായി അതിവേഗം വായ്പ ലഭ്യമാക്കുന്നു.
 2.കന്നുകാലികളുടെ എണ്ണത്തിനനുസൃതമായി നിജപ്പെടുത്തിയുട്ടുള്ള പ്രവർത്തന മൂലധനതോതിന്റെ അടിസ്ഥാനപ്പെടുത്തിയാണ് വായ്പ ലഭ്യമാവുക.
 3.പശുവളർത്തലിനോടൊപ്പം കാർഷികാവശ്യത്തിനും വായ്പ ഉപയോഗ പ്പെടുത്താം.
4. 1.6 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് പ്രത്യേകിച്ച് ഈട് നൽകേണ്ടതില്ല. ഇതിൽ കൂടുതൽ വായ്ക്ക് ആവശ്യമുള്ളപക്ഷം ആവശ്യമായ രണ്ട് ലക്ഷം രൂപ വരെ പരമാവധി കുറഞ്ഞ പലിശ നിരക്കിൽ വായ്ക്ക ലഭിക്കും. വായ്പ സമയപരിധിക്കുള്ളിൽ കൃത്യമായി തിരിച്ചടച്ചാൽ നിബന്ധനകൾക്ക് വിധേയമായി കൂടുതൽ പലിശ ഇളവുകൾ ലഭ്യമാണ്. കൃഷിയുമായി ബന്ധിപ്പിക്കുന്ന പക്ഷം വായ്പാ പരിധി പരമാവധി 3 ലക്ഷമായിരിക്കും.
 6.ഗുണഭോക്താക്കൾ പ്രതിമാസ തിരിച്ചടവ് ഉറപ്പാക്കേണ്ടതാണ്
 7.പരിധി/ഉപപരിധിയുടെ ഉള്ളിൽ എത്ര പ്രാവശ്യം വേണമെങ്കിലും പണ മെടുക്കുവാനും തിരിച്ചടയ്ക്കുവാനും സാധിക്കും.
8.ആവശ്യമുള്ളപ്പോൾ മാത്രം പണം എടുക്കുന്ന പക്ഷം പലിശ ലാഭിക്കാം, വാർഷിക അവലോകത്തിനു വിധേയമായി കാർഡിന്റെ കാലാവധി 3 വർഷം ആയിരിക്കും.
 10.വർഷത്തിലൊരിക്കൽ വായ്പാ ഇടപാടുകളെ അവലോകനം ചെയ്ത് വായ്പാ വിനിയോഗത്തിന്റെയും വരവു ചെലവിന്റെയും അടിസ്ഥാന ത്തിൽ വായ്പാതോത് ക്രമീകരിക്കുന്നതിനുള്ള അധികാരം ബാങ്കിൽ നിക്ഷിപ്തമാണ്.
11.പലിശ നിരക്ക് റിസർവ് ബാങ്കിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് കാലാകാ ലങ്ങളിൽ മാറ്റങ്ങൾക്ക് വിധേയമാണ്. 12.കിസാൻ ക്രഡിറ്റ് കാർഡിനായുള്ള ഏകീകൃത അപേക്ഷാ ഫോമുകൾ ക്ഷീര വികസന യൂണിറ്റുകൾ , ക്ഷീരസഹകരണ സംഘം എന്നിവിടങ്ങളിൽ നിന്ന് ലഭ്യമാണ്.
13.ആവശ്യമായ രേഖകൾ അപേക്ഷാ ഫോറം,ആധാർകാർഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്,കരം തീർത്ത രസീത്,ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് (ഒറിജിനൽ) അടുത്തകാലത്ത് എടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ ( 2 എണ്ണം )10പശുക്കളിൽ കൂടുതൽ ഉള്ളവർക്ക് പഞ്ചായത്ത് ലൈസൻസിന്റെ പകർപ്പ്.
14.ബന്ധപ്പെട്ട മറ്റ് നിബന്ധനകൾ ബാധകമാണ്.

വായ്പയെപ്പറ്റി കൂടുതലറിയാൻ
വാണിജ്യ/സഹകരണ ബാങ്കുമായോ, ക്ഷീരവികസന വകുപ്പ് ഓഫീസിയുമായോ ബന്ധപ്പെടാവുന്നതാണ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍