ആന്‍ഡ്രോയിഡ് സെറ്റ്ടോപ്പ് ബോക്‌സും ആന്‍ഡ്രോയിഡ് ടിവിയും
ആൻഡ്രോയിഡ് അധിഷ്ടിതമായി പ്രവർത്തിക്കുന്ന 4കെ അൾട്രാ എച്ച്ഡി ഹൈബ്രിഡ് സെറ്റ് ടോപ്പ് ബോക്സുമായി ഏഷ്യാനെറ്റ് ഡിജിറ്റൽ നെറ്റ് വർക്കിന് കീഴിലുള്ള ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ്.
ഏഷ്യാനെറ്റ് മാജിക് ബോക്സ് എന്നാണ് ഇതിന് പേര്. 5999 രൂപയാണ് ഇതിന് വില.
എന്നാൽ ഏഷ്യാനെറ്റ് ഡിജിറ്റൽ നെറ്റ്വർക്കിന്റെ വാർഷിക വരിക്കാർക്ക് 3999 രൂപയ്ക്ക് മാജിക് ബോക്സ് വാങ്ങാം. കൂടാതെ, ഏഷ്യാനെറ്റ് ബ്രോഡ്ബാൻഡ്, ഏഷ്യനെറ്റ് ഗിഗാ ഫൈബർനെറ്റ് സേവനങ്ങളുടെ വരിക്കാർക്കും മാജിക് ബോക്സ് വിലക്കുറവിൽ വാങ്ങാം.
ഗൂഗിൾ ആൻഡ്രോയിഡ് ടിവി പ്ലാറ്റ് ഫോം അടിസ്ഥാനമാക്കിയാണ് മാജിക് ബോക്സ് തയ്യാറാക്കിയിരിക്കുന്നത്. സ്ട്രീമിങ് മീഡിയാ പ്ലെയറും, ഗൂഗിൾ അസിസ്റ്റന്റ് സേവനവും ഇതിലുണ്ടാവും. സാധാരണ ടെലിവിഷൻ ചാനലുകൾ കാണുന്നതിനൊപ്പം, വീഡിയോ സ്ട്രീമിങ് സേവനങ്ങളും, ഓൺലൈൻ ഗെയിമുകളും ഇതിൽ കളിക്കാനാവും. ക്രോംകാസ്റ്റ് സൗകര്യവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി ഫോണുകളിലെ സ്ട്രീമിങ് മീഡിയ എളുപ്പം കണക്ട് ചെയ്യാനാവും.
ഗൂഗിൾമാപ്പ്, ഗൂഗിൾ ഫോട്ടോസ്, ക്രോം, പോലുള്ള ആപ്ലിക്കേഷനുകൾ മാജിക് ബോക്സിൽ ഉപയോഗിക്കാം. കൂടാതെ ആമസോൺ പ്രൈം, ഹോട്ട്സ്റ്റാർ, ടെഡ്, ഫെയ്സ്ബുക്ക് പോലുള്ള ആപ്ലിക്കേഷനുകളും ഉപയോഗിക്കാം. ഡ്യുവൽ ബാൻഡ് വൈഫൈ, ബ്ലൂടൂത്ത് സൗകര്യങ്ങളും ഇതിലുണ്ട്. ആൻഡ്രോയിഡ് 8.0 പതിപ്പാണ് മാജിക് ബോക്സിലുള്ളത്.
കൂടാതെ ഏഷ്യാനെറ്റ് ബ്രാന്റിൽ എൽഇഡി ടിവികളും പുറത്തിറക്കാൻ ഏഷ്യാനെറ്റ് ഡിജിറ്റൽ നെറ്റ് വർക്കിന് പദ്ധതിയുണ്ടെന്ന് ടെലികോം ടോക്ക് റിപ്പോർട്ടിൽ പറയുന്നു. 32 ഇഞ്ച് മുതൽ 65 ഇഞ്ച് വരെ വലിപ്പമുള്ളഎസ്ഡി, ഫുൾ എച്ച്ഡി, 4കെ സ്മാർട് ടിവികളാണ് ഏഷ്യാനെറ്റ് പുറത്തിറക്കുക.
40 ശതമാനം വരെ വിലക്കുറവിലാണ് ആൻഡ്രോയിഡ് ടിവികൾ ഏഷ്യാനെറ്റ് വിൽപനയ്ക്കെത്തിക്കുക. ഒപ്പം കേബിൾ ടിവി സബ്സ്ക്രിപ്ഷനും ഇളവ് ലഭിക്കും.
32 ഇഞ്ച് എച്ച്ഡി എൽഇഡി ടിവി, 43 ഇഞ്ച് ഫുൾഎച്ച്ഡി ടിവി എന്നീ പതിപ്പുകൾ ഏഷ്യാനെറ്റ് പുറത്തിറക്കും. എപ്ലസ് ഗ്രേഡ് പാനലിലുള്ള സ്ക്രീനിൽ വൈഡ് ആംഗിൾ വ്യൂ, എച്ച്ഡി റെഡി, 16 വാട്ട് സ്പീക്കർ, രണ്ട് എച്ച്ഡിഎംഐ, രണ്ട് യുഎസ്ബി പോർട്ട്, വിജിഎ പോർട്ട്, ഇയർഫോൺ ജാക്ക് എന്നിവ ടിവിയിലുണ്ടാവും.
0 അഭിപ്രായങ്ങള്‍