ഫെയ്‌സ്ബുക്ക് ഇനി നീലയല്ല

ഫെയ്‌സ്ബുക്കിൽ  വരുന്ന മാറ്റങ്ങൾ





അടിമുടി മാറ്റങ്ങളുമായി പുതിയ രൂപത്തിലും ഭാവത്തിലും അവതരിക്കാനൊരുങ്ങുകയാണ് ഫെയ്സ്ബുക്ക്.
ഫെയ്സ്ബുക്കിന്റെ എഫ്8 ഡെവലപ്പർ കോൺഫറൻസിലാണ് മാർക്ക് സക്കർബർഗ് പുതിയ തീരുമാനങ്ങളും മാറ്റങ്ങളും പ്രഖ്യാപിച്ചത്.

പ്രധാനമായും സ്വകാര്യതയാണ് സക്കർബർഗിന്റെ പ്രസംഗത്തിൽ പരാമർശിക്കപ്പെട്ടത്. ആഗോള തലത്തിൽ ഏറെ നാളുകളായി സ്വകാര്യതയുടെ പേരിൽ ഫെയ്സ്ബുക്ക് പഴി കേൾക്കുന്നുണ്ട്.

ഫെയ്സ്ബുക്ക് മാറുന്നതെങ്ങനെ?
ഫെയ്സ്ബുക്കിന് കീഴിലുള്ള ഫെയ്സ്ബുക്ക് പ്രധാന വെബ്സൈറ്റും ആപ്പും മെസഞ്ചർ ആപ്പ്, വാട്സാപ്പ്, ഇൻസ്റ്റാഗ്രാം എന്നിവയിലുമെല്ലാം മാറ്റങ്ങൾ വരുന്നുണ്ട്.

ഫെയ്സ്ബുക്കിന്റെ പ്രവർത്തനം കൂടുതൽ വേഗത്തിലാക്കുന്നവിധത്തിലുള്ള പുതിയ രൂപകൽപനയാണ് ഫെയ്സ്ബുക്കിനുണ്ടാവുക. എഫ്ബി 5 എന്നാണ് കമ്പനി ഈ പുതിയ മാറ്റത്തെ വിളിക്കുന്നത്. ഫെയ്സ്ബുക്കിന്റെ പ്രശസ്തമായ നീലനിറത്തിലായിരിക്കില്ല പുതിയ രൂപകൽപനയെന്നതും ശ്രദ്ധേയമാണ്. കുറച്ചുമാസങ്ങൾക്കുള്ളിൽ തന്നെ ഫെയ്സ്ബുക്കിന്റെ പുതിയ ഡെസ്ക്ടോപ്പ് സൈറ്റ് നിലവിൽവരും.

പ്രവർത്തന വേഗം വർധിപ്പിക്കും വിധമാണ് മെസഞ്ചർ ആപ്പിലും മാറ്റം വരുത്തുന്നത്. എൻഡ് ടു എൻഡ് എൻക്രിപ്ഷൻ മെസഞ്ചറിൽ കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ് തങ്ങളെന്ന് സക്കർബർഗ് പറഞ്ഞു. നിലവിൽ എൻഡ് ടു എൻഡ് എൻക്രിപ്ഷനിലുള്ള ചാറ്റ് നടക്കണമെങ്കിൽ അത് സീക്രട്ട് ചാറ്റ് ആയിരിക്കണം. സുഹൃത്തുക്കൾക്കൊപ്പം ഒരേസമയം ഫെയ്സ്ബുക്ക് വീഡിയോകൾ കാണാനും മെസഞ്ചറിൽ സൗകര്യമുണ്ടാവും. കൂടാതെ മെസഞ്ചറിന് പ്രത്യേകം ഡെസ്ക്ടോപ്പ് പതിപ്പും അവതരിപ്പിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍