സ്ത്രീകൾക്ക് മാത്രം

സ്ത്രീകൾ മാത്രം അറിയാൻ





 ഇപ്പോൾ സ്ത്രീകൾ എല്ലാവരും തന്നെ
സ്മാർട്‌ഫോണുകൾ ആണ് ഉപയോഗിക്കുന്നത്, ആൻഡ്രോയിഡ് അല്ലങ്കിൽ ഓസ് ഫോണുകൾ അത് ആയാലും ഫോണിന്റ തുടർന്നുള്ള ഉപയോഗത്തിനും  അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനും ഇമെയിൽ അക്കൗണ്ട്  അവശ്യമാണ് .

സാധാരണയായി മൊബൈൽ ഫോണിൽ ഉപയോഗിക്കുന്നതിന് പുതിയ ഒരു ഇമെയിൽ അക്കൗണ്ട് നിർമ്മിക്കുകയാണ് പതിവ്. സ്ത്രീകൾ  കൂടുതൽ ആയും പാസ്‌വേർഡ്   ആയി നൽകുന്നത് ഫോൺ നമ്പർ അല്ലങ്കിൽ കൂട്ടിയുടെ പേര് ആയിരിക്കും നൽകുന്നത്.

 എന്നാൽ ഇമെയിൽ ഐഡിയുടെ വില ആരും തന്നെ ശ്രദ്ധിക്കറില്ല. ഇമെയിൽ ഹാക്ക് ആയാൽ മൊബൈലിലെ സകല ഡാറ്റയും അതോടെ ഡിലീറ്റ് ചെയ്യാൻ സാധിക്കും.

അത് എങ്ങനെ എന്ന് നോക്കാം

നമ്മൾ ഫോണിൽ ഉപയോഗിക്കുന്ന Find My Device എന്ന അപ്ലിക്കേഷൻ ഇനേബിൾ ആയിരിക്കും എല്ലാവരുടേയും തന്നെ, ഇ അപ്ലിക്കേഷൻ ഉപയോഗിച്ചു ഫോൺ നഷ്ടപ്പെട്ടൽ ലൊക്കേഷൻ കണ്ടുപിടിക്കാൻ സാധിക്കും. മറ്റൊരു ഫോണിൽ Find My Device അപ്ലിക്കേഷൻ ഉപയോഗിച്ചോ വെബ് വഴിയോ നമ്മുടെ ഗൂഗിൾ ഐഡി കിട്ടുന്ന വൃക്തി  സ്വിച്ച് അക്കൗണ്ട് വഴി ഗൂഗിൾ ഐഡി ഉപയോഗിച്ച് ഗസ്റ്റ് ആയി ലോഗിൻ ചെയ്യാൻ സാധിക്കും.

 അതിൽ നമ്മുടെ ഫോണിന്റ നെയിം  ബാറ്ററിചാർജ് നമ്മൾ ഇന്റർനെറ്റ് ഉപയോഗിച്ച സമയം എന്നിവ കാണിക്കും, നമ്മുടെ ഫോണിൽ ഇന്റർനെറ്റ് ഓൺ ആയിരിക്കുന്ന സമയം ആണെങ്കിൽ Erase Device ഓപ്ഷൻ അമർത്തിയാൽ ഒരു അറിയിപ്പും ഇല്ലാതെ തന്നെ ഫോൺ ഫാക്ടറി റീസ്റ്റോർ അകും. ഫാക്ടറി റീസ്റ്റോർ ആകുന്നത് Encrypted ആയിട്ട് ആയിരിക്കും അത്കൊണ്ട് ഡാറ്റ തിരിച്ച് എടുക്കാൻ സാധിക്കില്ല. അതുപോലെ ഇമെയിൽ ഐഡി ഉപയോഗിച്ചിട്ടുള്ള ഫേസ്ബുക്ക് ,ഇൻസ്റ്റാഗ്രാം ഹാക്ക് ചെയ്യാൻ സാധിക്കും. 

അതുകൊണ്ട് അക്കൗണ്ട്കളുടെ സുരക്ഷ ഉറപ്പ് വരുത്താൻ സ്ട്രോങ്ങ് ആയ പാസ്വേഡ് നൽകുകയും,  Two - factor authentication നൽകുകയും ചെയ്ത് അക്കൗണ്ടകളുടെ  സുരക്ഷ ഉറപ്പുവരുത്താൻ സാധിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍