കാത്തിരിപ്പിന് വിരാമം

റിയൽമി3 ഇന്ത്യയിലെത്തി



ചുരുങ്ങിയ കാലംകൊണ്ടാണ് ഓപ്പോയുടെ ഉപബ്രാൻഡായ റിയൽമി ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ പ്രധാന സാന്നിധ്യമായി മാറിയത്.
മുൻനിര ബ്രാൻഡുകളോട് മത്സരിച്ചുകൊണ്ടുള്ള ഫീച്ചറുകൾ റിയൽമിക്ക് പേരും പ്രശസ്തിയും നേടിക്കൊടുത്തു. ചെറിയ സമയം കൊണ്ട് ഇന്ത്യൻ വിപണി പിടിക്കാൻ കഴിഞ്ഞ റിയൽമി ഇതാ തങ്ങളുടെ ഏറ്റവും പുതിയ സീരിസ് ആയ റിയൽമി 3 ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നു.

പ്രധാന എതിരാളിയായ ഷവോമി റെഡ്മി നോട്ട് 7 രംഗത്തിറക്കിയതോടെയാണ് റിയൽമി 3 സീരിസ് കമ്പനി ലോഞ്ച് ചെയ്തിരിക്കുന്നത്. വിലയിലും ഫീച്ചറുകളിലും നോട്ട് സെവനോട് ഒപ്പത്തിനൊപ്പം നിൽക്കുന്നതാണ് റിയൽമി 3.

മികച്ച ബാറ്ററി, സ്റ്റോറേജ്, ഡിസൈൻ

4230 mah ബാറ്ററി പവറാണ് റിയൽമി3ക്ക് കമ്പനി ഉറപ്പുതരുന്നത്. രണ്ട് ദിവസത്തോളം ബാറ്ററി ചാർജി നീണ്ടുനിൽക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. മൈക്രോ യുഎസ്ബി ചാർജിങ് പോർട്ടാണ് റിയൽമി 3ക്ക് നൽകിയിരിക്കുന്നത്.

15.8 സെ.മി എച്ച്.ഡി+ഡ്യൂ ഡ്രോപ് ഫുൾ സ്ക്രീൻ+ ഗൊറില്ല ഗ്ലാസ് ഡിസ്പ്ലേ ആണ് സ്ക്രീൻ സവിശേഷതകൾ. 3D ഗ്രേഡിയന്റ് യൂണിബോഡിയിലുള്ള റിയൽമി ഡൈനാമിക് ബ്ലാക്ക്, റേഡിയന്റ് ബ്ലൂ, ക്ലാസിക് ബ്ലാക്ക് എന്നീ നിറങ്ങളിൽ ലഭ്യമാവും.

13 മെഗാപിക്സൽ+ 2 മെഗാപിക്സൽ ഇരട്ട പിൻക്യാമറകൾ, 13mp മുൻ ക്യാമറ എന്നിവയാണ് ക്യാമറ വിശേഷങ്ങൾ.

3GB+32GB, 4GB+64 GB എന്നീ സ്റ്റോറേജ് വകഭേദങ്ങളാണ് നിലവിലുള്ളത്. ഇതിൽ 3+32GBക്ക് 8999 രൂപയും 4+64GBക്ക് 10,999രൂപയുമാണ് വില.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍