ഇന്ത്യ ഒന്നാമത് എത്താന്‍ കാരണം

വികസിത രാജ്യങ്ങളെ പിന്നിലാക്കി ഇന്ത്യ ഒന്നാമത്




ലോകത്തില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ ഇന്‍റര്‍നെറ്റ് ലഭിക്കുന്നത് ഇന്ത്യയില്‍ ആണെന്ന് പഠനം.

റിലയന്സ്‍ ജിയോയാണ് ഇക്കാര്യത്തില്‍ ഇന്ത്യ ഒന്നാമത് എത്താന്‍ കാരണം. ഇന്ത്യയില്‍ 1ജിബി ഇന്‍റര്‍നെറ്റ് ഡാറ്റ ലഭിക്കാന്‍ ശരാശരി 18.5 രൂപയാണ് ചെലവ്. മറ്റുരാജ്യങ്ങളുമായി താരതമ്യം ചെയ്‍താല്‍ ഇത് വളരെക്കുറവാണ്. ലോകം മുഴുവന്‍ എടുത്താല്‍ 600 രൂപയോളമാണ് ആളുകള്‍ മൊബൈല്‍ ഡാറ്റക്ക് വേണ്ടി ശരാശരി ചെലവാക്കുന്നത്.
വിവിധരാജ്യങ്ങളിലെ മൊബൈല്‍ ഡാറ്റ നിരക്കുകള്‍ താരതമ്യം ചെയ്‍ത്‍ കേബിള്‍(ഡോട്ട്)കോ(ഡോട്ട്)യുകെ എന്ന വെബ്‍സൈറ്റ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
230 രാജ്യങ്ങളിലെ കണക്കുകളാണ് പഠനത്തിന് ഉപയോഗിച്ചത്. ഇന്ത്യയിലെ യുവതലമുറ സാങ്കേതികമായി വളരെ ജ്ഞാനം ഉള്ളവരാണ്. ഇന്ത്യയിലെ സ്‍മാര്‍ട്ട്‍ഫോണ്‍ വിപണിയും വിശാലമാണ്. വളരെയധികം മത്സരാര്‍ഥികള്‍ ഉള്ള മേഖലയാണ് മൊബൈല്‍ ശൃംഖലകള്‍. അതുകൊണ്ട് ഡാറ്റ വളരെ ചെലവ് കുറവാണ് - റിപ്പോര്‍ട്ട് പറയുന്നു.
430 ദശലക്ഷം സ്‍മാര്‍ട്ട്‍ഫോണ്‍ ഉപയോക്താക്കളുള്ള ഇന്ത്യ, ചൈന കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്‍മാര്‍ട്ട്ഫോണ്‍ വിപണിയാണ്. 2016ല്‍ മുകേഷ് അംബാനി തുടങ്ങിയ 4ജി മൊബൈല്‍ഫോണ്‍ സര്‍വ്വീസ് ജിയോയിലൂടെയാണ് ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് മത്സരാധിഷ്‍ഠിതമായി ഡാറ്റ പ്ലാനുകള്‍ ലഭിച്ചുതുടങ്ങിയത്. 280 ദശലക്ഷം ആളുകള്‍ ഇന്ത്യ മുഴുവന്‍ ജിയോ ഉപയോഗിക്കുന്നു എന്നാണ് കണക്കുകള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍