എയർടെലിന്റെ 129 രൂപ, 199 രൂപ പ്രീപെയ്ഡ് പ്ലാനുകൾ




ഭാരതി എയർടെലിന്റെ 129 രൂപ, 199 രൂപ പ്രീപെയ്ഡ് പ്ലാനുകൾ ഇനി രാജ്യത്തെ എല്ലാ ടെലികോം സർക്കിളുകളിലും ലഭിക്കും.
മേയിൽ അവതരിപ്പിച്ച ഈ പ്ലാനുകൾ ചില സർക്കിളുകളിൽ മാത്രമാണ് ലഭ്യമാക്കിയിരുന്നത്.

129 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയ്സ് കോളിങ്, ആകെ ഒരു ജിബി ഡാറ്റ, 300 എസ്എംഎസുകൾ എന്നിവ 24 ദിവസത്തെ വാലിഡിറ്റിയിൽ ലഭിക്കും. സൗജന്യ ഹലോ ട്യൂൺ, വിങ് മ്യൂസിക്, എയർടെൽ എക്സ്ട്രീം ആപ്പ് സബ്സ്ക്രിപ്ഷൻ എന്നിവ ലഭിക്കും.
99 രൂപയുടെ പ്രീപെയ്ഡ് റീച്ചാർജിൽ ലഭിക്കുന്ന അതേ ആനുകൂല്യങ്ങളാണ് 129 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലും ലഭിക്കുന്നത്. എന്നാൽ 99 രൂപയുടെ പ്ലാനിന് 18 ദിവസമാണ് വാലിഡിറ്റി.


199 രൂപയുടെ പ്രീപെയ്ഡ് റീച്ചാർജിൽ പ്രതിദിനം ഒരു ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്സ് കോളിങ്, 100 എസ്എംഎസ് എന്നിവ 24 ദിവസത്തെ വാലിഡിറ്റിയിൽ ആസ്വദിക്കാം. ആകെ 24 ജിബി ഡാറ്റ ഈ പ്ലാനിൽ ലഭിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍