ഗൂഗിൾ ഡ്യുവോ ആപ്പ് താമിസയാതെ ആൻഡ്രോയിഡ് ടിവികളിലും



ഗൂഗിളിന്റെ വീഡിയോ ചാറ്റ് ആപ്ലിക്കേഷനായ ഗൂഗിൾ ഡ്യുവോ ആപ്പ് താമിസയാതെ ആൻഡ്രോയിഡ് ടിവികളിലും ലഭ്യമാവും.
ഇതുവഴി ടിവി സ്ക്രീനിൽ വീഡിയോ കോൾ ചെയ്യാൻ ഉപയോക്താക്കൾക്ക് സാധിക്കും. ആഴ്ചകൾക്കുള്ളിൽ തന്നെ ഗൂഗിൾ ഡ്യുവോയുടെ ആൻഡ്രോയിഡ് ടിവി ബീറ്റാ പതിപ്പ് പുറത്തിറക്കും. ആൻഡ്രോയിഡ് ടിവിയിൽ ഇൻബിൽറ്റ് ക്യാമറ ഇല്ലെങ്കിൽ യുഎസ്ബി ക്യാമറ ബന്ധിപ്പിച്ചാൽ മതിയെന്ന് ഗൂഗിൾ.

നിലവിൽ നെസ്റ്റ് ഹബ്ബ്, നെസ്റ്റ് ഹബ്ബ് മാക്സ് ഉൾപ്പടെയുള്ള സ്മാർട് ഡിസ്പ്ലേകളിൽ ഗൂഗിൾ മീറ്റ്, ഗൂഗിൾ ഡ്യുവോ സേവനം ലഭ്യമാണ്. ആൻഡ്രോയിഡ് ടിവി പോലുള്ള ഇടങ്ങളിലേക്ക് കൂടി വീഡിയോ ആശയവിനിമയ സംവിധാനങ്ങൾ വ്യാപിപ്പിക്കുന്നതിലൂടെ സൂം, മൈക്രോസോഫ്റ്റ് ടീംസ് പോലുള്ള എതിരാളികളെ നേരിടുകയാണ് ഗൂഗിളിന്റെ ലക്ഷ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍