ഫെയ്സ്ബുക്കിന്റെ പഴയ ക്ലാസിക്ക് ഡിസൈൻ സെപ്റ്റംബർ മുതൽ ലഭിക്കില്ല


നീലനിറത്തിലുള്ള നാവിഗേഷൻ ബാറോടുകൂടിയ ഫെയ്സ്ബുക്കിന്റെ പഴയ ക്ലാസിക്ക് ഡിസൈൻ സെപ്റ്റംബർ മുതൽ ഡെസ്ക് ടോപ്പ് ഉപയോക്താക്കൾകക് ലഭിക്കില്ലെന്ന് റിപ്പോർട്ട്. 








പകരം അടുത്തിടെ അവതരിപ്പിച്ച പുതിയ ഡിസൈൻ ആയിരിക്കും ലഭിക്കുക.

പുതിയ ഡിസൈൻ അവതരിപ്പിച്ചിരുന്നുവെങ്കിലും ഉപയോക്താക്കൾക്ക് അവരുടെ താൽപര്യം അനുസരിച്ച് പഴയതിലേക്ക് മാറാനുള്ള സൗകര്യം ഫെയ്സ്ബുക്ക് നൽകിയിരുന്നു. പുതിയ ഡിസൈൻ മെച്ചപ്പെടുത്തുന്നതിനായി പഴയതിലേക്ക് തിരിച്ചുപോവുന്ന ഉപയോക്താക്കളോട് ഫെയ്സ്ബുക്ക് വിവരശേഖരണം നടത്താറുണ്ട്.

എന്നാൽ പഴയ ഡിസൈനിലേക്ക് മാറാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കായി ഫെയ്സ്ബുക്ക് സപ്പോർട്ട് പേജിൽ നൽകിയിരിക്കുന്ന അറിയിപ്പിൽ ഫെയ്സ്ബുക്കിന്റെ ക്ലാസിക് ഡിസൈൻ സെപ്റ്റംബർ മുതൽ ലഭിക്കില്ലെന്ന് പറയുന്നു.
കൂടുതൽ വൈറ്റ് സ്പേസ് ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് ഫെയ്സ്ബുക്കിന്റെ പുതിയ ഡിസൈൻ. ഡാർക്ക് മോഡും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഫെയ്സ്ബുക്ക് ഗ്രൂപ്പുകൾ, വാച്ച്, ഗെയിമിങ് എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുകൂടിയാണ് പുതിയ ഡിസൈൻ തയ്യാറാക്കിയിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍