ഇന്‍സ്റ്റഗ്രാമില്‍ ഡിലീറ്റ് ചെയ്ത പോസ്റ്റുകള്‍ റീസ്‌റ്റോര്‍ ചെയ്യാം

 

Instagram new features

ഡിലീറ്റ് ചെയ്ത ഉള്ളടക്കങ്ങൾ തിരികെ കൊണ്ടുവരാൻ സാധിക്കുന്ന പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം. റീസന്റ്ലി ഡിലീറ്റഡ് ഫീച്ചർ ആണ് അവതരിപ്പിച്ചത്.

ഇൻസ്റ്റഗ്രാം ഫീഡിൽ നിന്നും നീക്കംചെയ്ത ഉള്ളടക്കങ്ങൾ 30 ദിവസക്കാലം നിലനിർത്തുകയും അത് പിന്നീട് ആവശ്യമെങ്കിൽ ന്യൂസ് ഫീഡിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കുകയും ചെയ്യുന്ന സൗകര്യമാണിത്.

ഫോണുകളിലെ ഗാലറി ആപ്പുകളിൽ റീസന്റ്ലി ഡിലീറ്റഡ് ഫോൾഡർ ഉണ്ടാവാറുണ്ട്. കംപ്യൂട്ടറുകളിലെ റീ സൈക്കിൾ ബിന്നിന് സമാനമായ ഫീച്ചർ. ഇൻസ്റ്റഗ്രാമിൽ ഡിലീറ്റ് ചെയ്യപ്പെടുന്ന ഉള്ളടക്കങ്ങൾ 30 ദിവസത്തിന് ശേഷം റീസന്റ്ലി ഡിലീറ്റഡ് സെക്ഷനിൽ നിന്നും ഒഴിവാക്കപ്പെടും.

Settings >Account >Recently Deleted തിരഞ്ഞെടുത്താൽ ഡിലീറ്റ് ചെയ്ത ഉള്ളടക്കങ്ങൾ കാണാൻ സാധിക്കും. ചിത്രങ്ങൾ, വീഡിയോകൾ, റീൽസ്, സ്റ്റോറീസ് എന്നിവയെല്ലാം വിവിധ ടാബുകളാക്കി ഇതിൽ കാണാം. അതിൽ റീസ്റ്റോർ ചെയ്യേണ്ടവയിൽ ടാപ്പ് ചെയ്താൽമതി.

ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്ത് ഉള്ളടക്കങ്ങൾ നീക്കംചെയ്താൽ അവ തിരിച്ചെടുക്കാൻ ഇതുവരെ ഉപയോക്താക്കൾക്ക് സാധിക്കുമായിരുന്നില്ല. എന്നാൽ പുതിയ ഫീച്ചർ വഴി ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കംചെയ്യപ്പെടുന്ന ഫയലുകളെല്ലാം 30 ദിവസക്കാലം റീസന്റ്ലി ഡിലീറ്റഡ് ഫോൾഡറിലുണ്ടാവും.
ഒരു ഫയൽ റീസന്റ്ലി ഡിലീറ്റഡ് ഫോൾഡറിൽ നിന്ന് റീസ്റ്റോർ ചെയ്യണമെങ്കിലോ നീക്കം ചെയ്യണമെങ്കിലോ ഉപയോക്താക്കൾ അക്കൗണ്ട് വെരിഫൈ ചെയ്യേണ്ടി വരും. അത് ടെക്സ്റ്റ് മെസേജ് വഴിയോ ഇമെയിൽ വഴിയോ ആയിരിക്കും നടത്തുക. ഇതിനാൽ തന്നെ അക്കൗണ്ട് കയ്യടക്കുന്ന മറ്റൊരാൾക്ക് വെരിഫിക്കേഷൻ നടത്തി റീസന്റ്ലി ഡിലീറ്റഡ് ഫോൾഡറിൽ ഇടപെടുക പ്രയാസമാവും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍