5ജി ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് റിയല്‍മി അതും രണ്ട് 5G ഫോണുകൾ

 


റിയൽമിയുടെ രണ്ട് 5ജി സ്മാർട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. റിയൽമി എക്സ് 7 5ജി, റിയൽമി എക്സ് 7 പ്രോ 5ജി ഫോണുകളാണ് പുറത്തിറക്കിയത്.


സ്പേസ് സിൽവർ, നെബുല എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് റിയൽമി എക്സ് 7 5ജി ഫോൺ പുറത്തിറങ്ങുന്നത്. ആറ് ജിബി + 128 ജിബി പതിപ്പിന് 19,999 രൂപയാണ് വില. എട്ട് ജിബി റാം + 128 ജിബി പതിപ്പിന് 21,999 രൂപയുമാണ് വില.



ഫെബ്രുവരി 12 മുതൽ ഫ്ളിപ്കാർട്ടിലും റിയൽമിയുടെ വെബ്സൈറ്റിലും ഫോൺ വിൽപനയ്ക്കെത്തും. അതേസമയം, റിയൽമി എക്സ് 7 പ്രോ 5ജിയ്ക്ക് 29,999 രൂപയാണ് വില. ഫാന്റസി ബ്ലാക്ക്, മിസ്റ്റിക് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഫോൺ പുറത്തിറങ്ങുക. എട്ട് ജിബി + 128 ജിബി പതിപ്പ് മാത്രമാണ് ഈ ഫോണിനുള്ളത്. ഫെബ്രുവരി 10-ന് ഈ ഫോൺ വിൽപനയ്ക്കെത്തും. എക്സ് 7 സീരീസ് 2020 നവംബറിൽ ചൈനയിൽ ലോഞ്ച് ചെയ്തിരുന്നു.

Realme X7 5G
റിയൽമി എക്സ് 7 5G



മീഡിയടെക് ഡെമെൻസിറ്റി 800 യു പ്രോസസറാണ് റിയൽമീ എക്സ് 7 ഫോണിൽ. 180 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റുള്ള 6.4 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഡിപ്ലേയാണ് ഫോണിൽ. ക്രീനിൽ പഞ്ച് ഹോളിൽ 16 എംപി സെൽഫി ക്യാമറയും നൽകിയിരിക്കുന്നു. 50 വാട്ട് ഫാസ്റ്റ് ചാർജിന് പിന്തുണയുള്ള 4,300 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്.

വെറും 18 മിനിറ്റിനുള്ളിൽ ഫോണിൽ 50 ശതമാനം ചാർജും 47 മിനിറ്റിനുള്ളിൽ മുഴുവൻ ചാർജും ചെയ്യാനാവുമെന്ന് റിയൽമീ അവകാശപ്പെടുന്നു. പിന്നിൽ , 64 എംപി എഐ പ്രൈമറി ക്യാമറ , 8 എംപി വൈഡ് ആംഗിൾ , 2 എംപി മാക്രോ സെൻസർ എന്നിവയുള്ള ട്രിപ്പിൾ ക്യാമറ സെറ്റുപ്പുണ്ട്. ഫോൺ ആകർഷകവും ഭാരം കുറഞ്ഞതുമാക്കി മാറ്റുന്നതിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചു.


 78.1 മില്ലീമിറ്റർ കനമുള്ള ഫോണിന്റെ ഭാരം 176 ഗ്രാമാണ്. നെബുല , സ്പേസ് സിൽവർ എന്നീ രണ്ട് ദിനങ്ങളിൽ ഫോൺ ലഭ്യമാണ്. 6 ജിബി + 128 , 8 ജിബി + 128 ജിബി എന്നിങ്ങനെ രണ്ട് കോൺഫിഗറേഷൻ വാരിയന്റുകളാണ് ഫോണിന്. 6 ജിബി വാരിയന്റ് 19,999 രൂപയ്ക്കും 8 ജിബി വാരിയന്റ് 21,999 രൂപയ്ക്കും ലഭിക്കും.



Realme X7 Pro 5G  

റിയൽമീ എക്സ് 7 പ്രോ 5G




120 ഹെർട്സ് റിഫ്രഷ് റേറ്റിം 240 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റുമുള്ള 6.55 ഇഞ്ച് ഫുൾ എച്ച്ഡി + സീനാണ്  ഫോണിന്. 32 എംപി സെൻസറും ഡിപ്ലേയിലുണ്ട്. 64 എംപി പ്രൈമറി ക്യാമറ , 8 എംപി അൾട്രാവൈഡ് ക്യാമറ , 2 എംപി ബ്ലാക്ക് ആൻഡ് വൈറ്റ് പോർട്രെയിറ്റ് ക്യാമറ , 2 എംപി മാക്രോ ലെൻസ് എന്നിവയുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് ഉണ്ട്. ഡോൾബി അറ്റ്മോസ് പിന്തുണയുള്ള സ്റ്റീരിയോ സ്പീക്കറുകളും ഇതിലുണ്ട്. 65 വാച്ച് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ. 


35 മിനിറ്റിനുള്ളിൽ ഫോൺ പൂർണ്ണമായും ചാർജ് ചെയ്യാൻ കഴിയുമെന്ന് റിയൽമീ അവകാശപ്പെടുന്നു. 3.5 എംഎം ഹെഡ്ഫോൺ ജാക്ക് ഇ ഫോണിൽ ഒഴിവാക്കിയിട്ടുണ്ട്. ഫോണിനൊപ്പം ടൈപ്പ് - സി ടു 3.5 എംഎം ലഭിക്കും.


 184 ഗ്രാം ആണ് ഫോണിന്റെ ഭാരം. മിസ്റ്റിക് ബ്ലാക്ക് , ഫാന്റസി എന്നിങ്ങനെ രണ്ട് കളർ വേരിയന്റുകളിൽ ഇത് ലഭ്യമാണ്. 8 ജിബി + 128 ജിബി എന്ന ഒറ്റ കൺഫിഗറേഷൻ വേരിയന്റിലാണ് ഫോൺ വരുന്നത്. 29,999 രൂപയ്ക്കും ലഭിക്കും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍