ഇന്ത്യയിലെ ആഭ്യന്തര പണമിടപാട് സേവനം പേ പാല്‍ അവസാനിപ്പിക്കുന്നു

 

Paypal



ഓൺലൈൻ പണമിടപാട് സേവനമായ പേ പാൽ (PayPal) ഏപ്രിൽ ഒന്ന് മുതൽ ഇന്ത്യയിലെ ആഭ്യന്തര പണമിടപാട് സേവനങ്ങൾ അവസാനിപ്പിക്കും.

കാലിഫോർണിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ സ്ഥാപനം ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര പണമിടപാടുകളിലാവും ഇനി ശ്രദ്ധചെലുത്തുക.


ഇന്ത്യയ്ക്ക് പുറത്തുള്ള സ്ഥാപനങ്ങളുമായി പണമിടപാട് നടത്താനും പുറത്തുള്ളവർക്ക് ഇന്ത്യൻ വാണിജ്യ സ്ഥാപനങ്ങളുമായി പണമിടപാട് നടത്താനും പേപാലിലൂടെ സാധിക്കും.


ആഭ്യന്തര പണമിടപാടുകൾക്കുള്ള സൗകര്യമാണ് പേ പാൽ പിൻവലിക്കുന്നത്. മേക്ക് മൈ ട്രിപ്പ്, ഓൺലൈൻ ഫിലിം ബുക്കിങ് ആപ്പ്, ബുക്ക് മൈ ഷോ, സ്വിഗ്ഗി പോലുള്ള സേവനങ്ങളിൽ പേ പാൽ സൗകര്യം ലഭിച്ചിരുന്നു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍