2020 ഹാപ്പി - ന്യൂ ഇയർ ഓഫറുമായി ജിയോ

ഒരു വർഷത്തേക്ക് പരിധിയില്ലാത്ത കോളുകൾ,ഫ്രീ ഫോൺ,ഇന്റർനെറ്റ് 







റിലയൻസ് ജിയോ പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു. സ്മാർട് ഫോണുകൾക്കും ഫീച്ചർ ഫോൺ ഉപയോക്കൾക്കുമായി റിലയൻസ് ജിയോ 2020 ഹാപ്പി ന്യൂ ഇയർ ഓഫർ പ്രഖ്യാപിച്ചു.
ജിയോ പറയുന്നത് പോലെ പുതിയ ഓഫർ ലളിതമാണ്. സ്മാർട് ഫോൺ ഉപയോക്താക്കൾക്ക് 2020 രൂപയ്ക്ക് റീചാർജ് ചെയ്താൽ ഒരു വർഷത്തെ പരിധിയില്ലാത്ത സേവനങ്ങൾ ലഭ്യമാക്കും. 2020 രൂപയ്ക്ക് റീചാർജ് ചെയ്യുന്ന ജിയോയുടെ സ്മാർട് ഫോൺ വരിക്കാർക്ക് പ്രതിദിനം 1.5 ജിബി ഡേറ്റയും പരിധിയില്ലാത്ത ജിയോ ടു ജിയോ വോയ്സ് കോളുകളും എസ്എംഎസും  ഒരു വർഷത്തേക്ക് ലഭിക്കും. ഫീച്ചർ ഫോൺ ഉപയോക്താക്കൾക്ക് പ്രതിദിനം 500 എംബി ഡേറ്റയും പരിധിയില്ലാത്ത ജിയോ ടു ജിയോ വോയ്സ് കോളുകളായ എസ്എംഎസും ലഭിക്കും . ഫീച്ചർ ഫോൺ ഉപയോക്താക്കൾക്ക് ജിയോ അധിക ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഈ ഉപയോക്താക്കൾക്ക് 2020 രൂപയുടെ അതേ ഓഫർ നൽകാനും 12 മാസത്തെ പരിധിയില്ലാത്ത സേവനങ്ങളുമായി ഒരു ജിയോഫോൺ സൗജന്യമായി നേടാനും കഴിയുമെന്ന് ജിയോ അറിയിച്ചു. കമ്പിയുടെ പുതിയ ഓൾ  ഇൻ വൺ പ്ലാനുകൾ ഈ മാസം ആദ്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജിയോയുടെ 2020 ഓഫർ വരുന്നത്. ഈ പദ്ധതികൾ ഉപയോക്താക്കൾക്ക് 300 ശതമാനം വരെ കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. പുതിയ ജിയോ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്ന കാലാവധിയെ അടിസ്ഥാനമാക്കി തരം തിരിച്ചിരിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍