നിയന്ത്രണവുമായി ട്വിറ്റര്‍

ഫോളാ ചെയ്യാന്‍ കഴിയുന്ന അക്കൗണ്ടുകളുടെ എണ്ണത്തിന് നിയന്ത്രണം ഏർപ്പെടുത്തി






ഫേക്ക് അക്കൗണ്ടുകളെ നിയന്ത്രിക്കുന്നതിനും അക്കൗണ്ടുകളുടെ സുരക്ഷയും മുന്‍നിര്‍ത്തിയുള്ള പുതിയ നടപടിയുമായി
ട്വിറ്റര്‍. ഉപയോക്താക്കള്‍ക്ക് ദിവസേന ഫോളോ ചെയ്യാന്‍ കഴിയുന്ന അക്കൗണ്ടുകളുടെ എണ്ണം 1000 ത്തില്‍ നിന്ന് 400 ആക്കിക്കൊണ്ടാണ് ട്വിറ്ററിന്റെ നിയന്ത്രണം.

അടുത്തിടയായി അനാവശ്യമായ സന്ദേശങ്ങള്‍ ട്വിറ്റര്‍ വഴി പ്രചരിക്കുന്നതില്‍ വര്‍ദ്ധനവ് ഉണ്ടായതായി കമ്പനി തന്നെ വെളിപ്പെടുത്തിയിരുന്നു. വ്യാജ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുന്നതിനും ട്വിറ്റര്‍ അക്കൗണ്ടുകളുടെ സുതാര്യത ഉറപ്പാക്കുന്നതിനുമായി  കൂടുതല്‍ നടപടികള്‍ ഉണ്ടായേക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍