ജനാധിപത്യത്തിന് ഗൂഗിളിന്റെ ആദരം
ലോകത്തെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തുടക്കമാവുകയാണ്.
ആദ്യഘട്ട വോട്ടെടുപ്പ് ദിനത്തിൽ ഇന്ത്യൻ ജനാധിപത്യത്തിന് ആദരവുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. മഷിപുരണ്ട വിരലുയർത്തിയ കൈയുടെ ഡൂഡിളാണ് ഇന്നത്തെ ഗൂഗിൾ ഹോം പേജിലുള്ളത്. എങ്ങനെ വോട്ട് ചെയ്യാം എന്ന് വിശദമാക്കുന്ന ലേഖനത്തിലേക്കാണ് ഡൂഡിൾ ഉപയോക്താക്കളെ നയിക്കുക.
എങ്ങനെ വോട്ട് ചെയ്യാം എന്നത് കൂടാതെ പോളിങ് ബൂത്തിലെ വോട്ടിങ് നടപടികൾ, വോട്ടർപട്ടികയിൽ പേരുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം. സ്ഥാനാർത്ഥികളുടെ വിവരങ്ങൾ എങ്ങനെ പരിശോധിക്കാം, പോളിങ് ബൂത്ത് എങ്ങനെ കണ്ടെത്താം, തിരിച്ചറിയൽ കാർഡുകൾ ഏതെല്ലാം, ഇലക്ട്രോണിക് വോട്ടിങ് മെഷീൻ എങ്ങനെ ഉപയോഗിക്കാം. തിരഞ്ഞെടുപ്പ് തീയതികൾ തുടങ്ങിയ വിവരങ്ങൾ ഈ പേജിൽ ലഭ്യമാവും.
18 സംസ്ഥാനങ്ങളിലായി 91 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
0 അഭിപ്രായങ്ങള്‍