ഇനി പണം പിൻവലിക്കാൻ എടിഎം വേണ്ട, പകരം ആധാർ! അറിയാം വിവരങ്ങൾ

 

ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർ വളരെ ചുരുക്കം ആയിരിക്കുമല്ലേ…അതുപോലെ തന്നെ ഒന്നിൽ കൂടുതൽ അക്കൗണ്ട് ഉള്ളവരാകും മിക്കവരും.

വിവിധ ഇടപാടുകൾ നടത്തുന്നവരുമാണ് നമ്മൾ. ഓൺലൈൻ ബാങ്കിംഗും നേരിട്ടുള്ള സേവനങ്ങളും വിനിയോഗിക്കുന്നവരാണ് നാം. ബാങ്ക് ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായാണ് കേന്ദ്ര സർക്കാർ.




ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ആധാർ നമ്പർ ഉപയോഗിച്ച് ഓൺലൈൻ ഇടപാട് നടത്താൻ കഴിയുന്ന സംവിധാനം ഒരുക്കി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. ബാങ്കിന്റെ അംഗീകൃത ബിസിനസ് കറസ്‌പോണ്ടന്റുമാർ വഴി നടത്താൻ കഴിയുന്ന ആധാർ അധിഷ്ഠിതമായ പേയ്‌മെന്റ് സംവിധാനമാണ് എൻപിസിഐ വികസിപ്പിച്ചത്.

മൈക്രോ എടിഎം, എടിഎം കിയോസ്‌ക്,മൊബൈൽ എന്നിവ വഴി ഓൺലൈൻ ഇടപാട് നടത്താൻ കഴിയും വിധമാണ് സംവിധാനം. മൈക്രോ എടിഎം ഉപയോഗിച്ച് ഓൺലൈൻ ഇടപാട് നടത്താൻ ഇടപാടുകാരെ ബിസിനസ് കറസ്‌പോണ്ടന്റുമാർ സഹായിക്കും. വീട്ടുപടിക്കൽ സേവനം നൽകാൻ കഴിയും വിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ബാങ്ക് അക്കൗണ്ടുമായി ആധാർ ബന്ധിപ്പിച്ചിരിക്കുന്നവർക്ക് ഈ സേവനം ലഭിക്കും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍