സ്തനാ​ഗ്രം മറയ്ക്കാൻ ഇനി മെറ്റ നിർബന്ധിക്കില്ല? വിലക്കുകൾ നീക്കാനൊരുങ്ങി ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും

 



സ്ത്രീകളുടെ സ്തനങ്ങൾ പൂർണമായി കാണിക്കുന്നതിൽ ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ നീക്കാനൊരുങ്ങി ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും.

മെറ്റയുടെ ഓവർസൈറ്റ് ബോർഡ് ആണ് ഇത് സംബന്ധിച്ച തീരുമാനമെടുക്കുന്നത്. ഫേസ്ബുക്കിലെയും ഇൻസ്റ്റാഗ്രാമിലെയും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് സ്തനം പ്രദർശിപ്പിക്കുന്നതിനുള്ള വിലക്കെന്ന് ഓവർസൈറ്റ് ബോർഡ് പറഞ്ഞിരുന്നു. സ്ത്രീകൾ, ഭിന്നലിംഗക്കാർ,ട്രാൻസ്‌ജെൻഡറുകൾ  ഉൾപ്പെടെയുള്ള വിഭാ​ഗങ്ങൾക്കുള്ള അവ​ഗണയാണ് ഈ വിലക്കെന്നും ബോർഡ് നീരിക്ഷിച്ചു.  

മെറ്റയുടെ ഓവർസൈറ്റ് ബോർഡിൽ ഉൾപ്പെട്ടിരിക്കുന്നത് പണ്ഡിതന്മാർ, അഭിഭാഷകർ, മനുഷ്യാവകാശ പ്രവർത്തകർ അടങ്ങിയ ഉപദേശക സംഘമാണ്.'ഫ്രീ ദി നിപ്പിൾ' എന്ന പേരിൽ നടത്തിയ പ്രചാരണ പരിപാടിയും പ്രതിഷേധങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.  നഗ്നമായ മാറിടം കാണിക്കുമ്പോൾ മാത്രമല്ല ഈ വിലക്ക് ബാധകമാകുന്നത്. നേരത്തെ  ചിത്രകാരന്റെ വരയിൽ യുവതിയുടെ സ്തനാഗ്രം കാണുന്നുണ്ടെങ്കിൽ പോലും ആ ചിത്രം നീക്കപ്പെടുമായിരുന്നു. ആരോഗ്യ മേഖലയിലെ  ആവശ്യങ്ങൾക്കോ വാർത്താ സംബന്ധിയായതോ വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ളതോ ആയ ഉള്ളടക്കങ്ങളിൽ പോലും  സ്തനാഗ്രങ്ങൾ പ്രദർശിപ്പിക്കാൻ ഫേസ്ബുക്ക് അനുവദിച്ചിരുന്നില്ല. കഠിന പ്രതിഷേധത്തിന് ശേഷം മുലയൂട്ടുന്ന ചിത്രം, പ്രസവം, ജനന ശേഷമുള്ള നിമിഷങ്ങൾ, ആരോഗ്യ സാഹചര്യങ്ങൾ എന്നിവയിൽ ഉൾപ്പെട്ട ചിത്രങ്ങൾക്ക് ഇളവ് നൽകിയിരുന്നു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍