റെഡ്മി നോട്ട് 11E പ്രോ അവതരിപ്പിച്ചു

 


ജനുവരിയിൽ  ആഗോളതലത്തിൽ ലോഞ്ച് ചെയ്ത റെഡ്മി നോട്ട് 11 പ്രോ 5 ജിയുടെ റീബ്രാൻഡഡ് പതിപ്പാണ് ചൈനയിലെ പുതിയ റെഡ്മി നോട്ട് 11E പ്രോ

1,699 യുവാൻ, ഏകദേശം 20,300 രൂപ മുതലാണ് റെഡ്മി നോട്ട് 11E പ്രോയുടെ വില ആരംഭിക്കുന്നത്.

റെഡ്മി നോട്ട് ശ്രേണിയിലെ ഏറ്റവും പുതിയ താരമാണ് റെഡ്മി നോട്ട് 11. സാധാരണ ഗതിയിൽ ഓരോ റെഡ്മി നോട്ട് ശ്രേണിയുടെ ഭാഗമായും ഉണ്ടാവാറുള്ള അടിസ്ഥാന മോഡൽ, പ്രോ, പ്രോ, പ്ലസ്, എസ് മോഡലുകൾ റെഡ്മി നോട്ട് 11 ശ്രേണിയിലും ഷഓമി അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ആദ്യമായി E പതിപ്പും ഷഓമി അവതരിപ്പിച്ചു. റെഡ്മി നോട്ട് 11E പ്രോ ചൈനീസ് വിപണിയിലാണ് അരങ്ങേയറ്റം കുറിച്ചിരിക്കുന്നത്. ജനുവരിയിൽ അവതരിപ്പിച്ച ആഗോളതലത്തിൽ ലോഞ്ച് ചെയ്ത റെഡ്മി നോട്ട് 11 പ്രോ 5 ജിയുടെ റീബ്രാൻഡഡ് പതിപ്പാണ് ചൈനയിലെ പുതിയ റെഡ്മി നോട്ട് 11E പ്രോ.

6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 1,699 യുവാൻ (ഏകദേശം 20,300 രൂപ), 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 1,899 യുവാൻ (ഏകദേശം 22,700 രൂപ) എന്നിങ്ങനെയാണ് റെഡ്മി നോട്ട് 11E പ്രോയുടെ വിലകൾ. 2,099 യുവാന് (ഏകദേശം 25,100 രൂപ) 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിലും റെഡ്മി നോട്ട് 11E പ്രോ വാങ്ങാം. കറുപ്പ്, നീല, വെളുപ്പ് നിറങ്ങളിലാണ് റെഡ്മി നോട്ട് 11E പ്രോ വാങ്ങാനാവുക.
ആൻഡ്രോയിഡ് 11 അടിസ്ഥാനമായ MIUI 13ൽ പ്രവർത്തിക്കുന്ന റെഡ്മി നോട്ട് 11E പ്രോയ്ക്ക് 20:9 ആസ്പെക്ട് റേഷ്യോയും 120Hz റിഫ്രഷ് റേറ്റുമുള്ള 6.67-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080x2,400 പിക്സലുകൾ) സാംസങ് അമോലെഡ് ഡിസ്‌പ്ലേയാണ്. 360Hz ടച്ച് സാംപ്ലിംഗ് റേറ്റും 1,200 നിറ്റ്‌സിന്റെ പീക്ക് ബ്രൈറ്റ്നസ്സും ഡിസ്‌പ്ലേയ്ക്കുണ്ട്. ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 SoC ആണ് പ്രൊസസർ.

108 മെഗാപിക്സൽ പ്രൈമറി സെൻസറും 8 മെഗാപിക്സൽ അൾട്രാ വൈഡ് ഷൂട്ടറും 2 മെഗാപിക്സൽ മാക്രോ ഷൂട്ടറും ഉൾക്കൊള്ളുന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് റെഡ്മി നോട്ട് 11E പ്രോയ്ക്ക്. 16-മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും ഹാൻഡ്സൈറ്റിലുണ്ട്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍