റെഡ്മി 10 സ്മാർട്ട്ഫോൺ മാർച്ച് 17ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും

 


റെഡ്മി 10 സ്മാർട്ട്ഫോൺ മാർച്ച് 17 ന് ഇന്ത്യയിൽ ലോഞ്ച് ആകും. ഷവോമി ഇന്ത്യ വെബ്സൈറ്റിലും റെഡ്മിയുടെ ഔദ്യോഗിക ട്വിറ്റർ പേജിലും ലോഞ്ച് സംബന്ധിച്ച ടീസറുകൾ വന്നിട്ടുണ്ട് ( ഷവോമിയുടെ സബ് ബ്രാൻഡ് ആണ് റെഡ്മി ).

കഴിഞ്ഞ വർഷം തന്നെ ആഗോള തലത്തിൽ റെഡ്മി 10 സ്മാർട്ട്ഫോൺ കമ്പനി അവതരിപ്പിച്ചിരുന്നു. സ്മാർട്ട്ഫോണിന്റെ നവീകരിച്ച മോഡലും അടുത്തിടെ അവതരിപ്പിച്ചിരുന്നു.

പിന്നാലെയാണ് സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ആകുന്നത്. ആഗോള തലത്തിൽ അവതരിപ്പിച്ച സ്മാർട്ട്ഫോണിൽ നിന്നും കെട്ടിലും മട്ടിലും ഏറെ പുതുമകളും ആയിട്ടാണ് റെഡ്മി 10 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. റെഡ്മി 10 സ്മാർട്ട്ഫോണിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ താഴേക്ക് വായിക്കുക.

50 മെഗാ പിക്സൽ പ്രൈമറി സെൻസറോട് കൂടിയ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം, വാട്ടർ ഡ്രോപ്പ് സ്റ്റൈൽ നോച്ച് ഡിസ്‌പ്ലെ, മുൻ തലമുറയേക്കാൾ രണ്ട് മടങ്ങ് വേഗതയുള്ള ക്വാൽകോം സ്‌നാപ്ഡ്രാഗൺ ചിപ്പ്സെറ്റ് എന്നിവയാണ് ടീസറുകൾ വെളിപ്പെടുത്തിയ റെഡ്മി 10 സ്മാർട്ട്ഫോണിന്റെ ഫീച്ചറുകൾ. ഔദ്യോഗിക വെബ്സെറ്റിലെ ലോഞ്ച് മെക്രോ സൈറ്റിലും ട്വിറ്റർ ഹാൻഡിലും വഴിയാണ് റെഡ്മി ഈ വിവരങ്ങൾ സ്ഥിരീകരിച്ചത്. വരും ദിവസങ്ങളിലും റെഡ്മി 10 സ്മാർട്ട്ഫോണിന്റെ കൂടുതൽ ഫീച്ചറുകൾ റെഡ്മി പുറത്ത് വിടാൻ തന്നെയാണ് സാധ്യത.

കഴിഞ്ഞ മാസം ആഗോള തലത്തിൽ റെഡ്മി 10 2022 മോഡൽ സ്മാർട്ട്ഫോൺ ലോഞ്ച് ആയിരുന്നു. റെഡ്മി 10ന്റെ ആദ്യ മോഡലിന്റെ പരിഷ്കരിച്ച മോഡലായിരുന്നു ഇത്. ഈ മോഡലിനെക്കാളും ഒട്ടേറെ മാറ്റങ്ങളും ആയിട്ടായിരിക്കും റെഡ്മി 10 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തുക. ഡിസ്പ്ലെ, റിയർ ക്യാമറ സെറ്റപ്പ്, ഡിസൈൻ എന്നിങ്ങനെ നിരവധി മാറ്റങ്ങളുമായിട്ടാണ് റെഡ്മി 10 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. 

പ്രോസസറിന്റെ കാര്യത്തിലും റെഡ്മി 10 സ്മാർട്ട്ഫോണിന്റെ ഇന്ത്യ - ആഗോള മോഡലുകൾ തമ്മിൽ വ്യത്യാസം ഉണ്ട്. ആഗോള തലത്തിൽ പുറത്തിറങ്ങിയ റെഡ്മി 10, റെഡ്മി 10 2022 മോഡലുകളിൽ മീഡിയടെക് ഹീലിയോ ജി88 ചിപ്പ്സെറ്റ് ആണ് നൽകിയിരിക്കുന്നത്. അതേ സമയം ഇന്ത്യയിൽ പുറത്തിറങ്ങുന്ന റെഡ്മി 10 സ്മാർട്ട്ഫോണിൽ 6 നാനോമീറ്റർ സ്‌നാപ്ഡ്രാഗൺ എസ്ഒസി ഉള്ളതായും ടീസറുകൾ സൂചിപ്പിക്കുന്നു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍