ഓൺലൈനായി ഭൂമി തരംമാറ്റാം

 


ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട അപേക്ഷകളും ഓൺലൈനിൽ നൽകാം. റവന്യൂ വകുപ്പിന്റെ ലിസ് സോഫ്റ്റ് വെയറിൽ ഇതിനുള്ള സംവിധാനം നടപ്പായി.

25 സെൻറുവരെയുള്ള നികത്തിയ നെൽവയലുകൾ സൗജന്യമായി ക്രമപ്പെടുത്തി നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന് ആർ.ഡി.ഒക്ക് അപേക്ഷ നൽകുകയും അത് തഹസിൽദാർ മുഖേന വില്ലേജ് ഓഫീസർമാർ പരിശോധിച്ച് അംഗീകരിക്കുകയുമാണ് ചെയ്തിരുന്നത്.

അപേക്ഷിക്കുന്ന വിധം

revenue.kerala.gov.in എന്ന വെബ്സൈറ്റിലെ സിറ്റിസൺ ലോഗിനിൽ യൂസർ ഐ.ഡി. ഉണ്ടാക്കണം. ലോഗിൻ സ്ക്രീനിൽ കാണുന്ന സർവീസുകളിൽനിന്ന് തരംമാറ്റം ഓപ്ഷൻ തിരഞ്ഞെടുക്കുക. നിർദിഷ്ട വിവരങ്ങൾ നൽകി അപ്‍ലോഡ് ചെയ്യുക. അത് ആർ.ഡി.ഒ. വില്ലേജ് ഓഫീസർക്ക് അന്വേഷണത്തിനയക്കും. ന്യായമായവ അംഗീകരിക്കും.

ഫീസ് വിവരം

പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും റേഷനിലും 25 വരെ സൗജന്യം. അതിനു മുകളിൽ പത്തു ശതമാനം കോർപ്പ സെൻ നം ഫീസ് നൽകണം. 25 സെൻറിനുള്ളിലുള്ളവയിൽ 1250 ചതുരശ്ര അടിക്കു മുകളിലുള്ള വീടോ 400 ചതുരശ്രഅടിക്കു മുകളിലുള്ള വാണിജ്യക്കെട്ടിടമോ ആണ് നിർമിക്കുന്ന തെങ്കിലും ഫീസടക്കണം.

വില്ലേജ് ഓഫീസിൽ പോകാതെ , മൊബൈൽ ഫോണിൽ നിന്നോ ജനസേവന കേന്ദ്രത്തിൽനിന്നോ ഓൺലൈനായി ചെയ്യാം. അപേക്ഷകൾക്ക് കൃത്യമായ സീനിയോറിറ്റി മാനദണ്ഡമുണ്ടാകും. അപേക്ഷകനും മേലുദ്യോഗസ്ഥർക്കും ഇത് നിരീക്ഷിക്കാം. ഇത്‌ കൊണ്ട് ഒരു പരിധി വരെ സുതാര്യമാകും അഴിമതി ഇല്ലാതാവും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍