റിലയന്‍സ് ജിയോയും നിരക്ക് വര്‍ധിപ്പിച്ചു

 



വർധനയുടെ വിശദവിവരങ്ങൾ
യർടെലിനും വോഡഫോൺ ഐഡിയയ്ക്കും പിന്നാലെ റിലയൻസ് ജിയോയും പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചു.

20 ശതമാനമാണ് വർധന. ഡിസംബർ ഒന്ന് മുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക. പുതിയ അൺലിമിറ്റഡ് പ്ലാനുകളും കമ്പനി  അവതരിപ്പിച്ചിട്ടുണ്ട്.



നിലവിലുള്ള 75 രൂപയുടെ പ്ലാൻ 91 രൂപയായി വർധിക്കും. 129 രൂപയുടെ പ്ലാൻ 155 രൂപയാവും. 399 രൂപയുടെ പ്ലാൻ 479 രൂപയാവും. 1299 രൂപയുടെ പ്ലാൻ 1559 രൂപയാവും 2399 രൂപയുടെ പ്ലാൻ 2879 രൂപയാവും.

ഡാറ്റ ടോപ്പ് അപ്പുകൾ 61 രൂപയ്ക്ക് ആറ് ജിബി (നേരത്തെ 51 രൂപ ), 121 രൂപയ്ക്ക് 12 ജിബി ( നേരത്തെ 101 രൂപ ), 301 രൂപയ്ക്ക് 50 ജിബി (നേരത്തെ 251 രൂപ ) എന്നിങ്ങനെ വർധിക്കും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍