റെഡ്മി നോട്ട് 11ടി 5ജി ഇന്ത്യയിലെത്തി

 




ഇന്ത്യയിലെ ഏറ്റവും ജനപ്രിയ സ്മാർട്ട്ഫോണുകൾ അടങ്ങുന്ന റെഡ്മി നോട്ട് ലൈനപ്പിലെ ഏറ്റവും പുതിയ സീരിസിൽ നിന്നുള്ള ആദ്യ ഫോൺ ഇന്ത്യൻ വിപണിയിലെത്തി. റെഡ്മി നോട്ട് 11ടി 5ജി

എന്ന ഡിവൈസാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെത്തുന്ന ആദ്യത്തെ നോട്ട് 11 സീരീസ് സ്മാർട്ട്‌ഫോണാണിത്. കഴിഞ്ഞ വർഷം ഇന്ത്യയിലെത്തിയ റെഡ്മി നോട്ട് 10 സീരിസിന്റെ പിൻഗാമിയാണ് ഈ ഡിവൈസ്. ഇത് റെഡ്മി നോട്ട് 10ടി 5ജി ഫോണിന്റെ അപ്ഡ്രേഡ് ചെയ്ത പതിപ്പ് കൂടിയാണ്. ചൈനീസ് വിപണിയിൽ അവതരിപ്പിച്ച റെഡ്മി നോട്ട് 11 സ്മാർട്ട്ഫോണിന്റെ റീബ്രാന്റഡ് ഡിവൈസാണ് റെഡ്മി നോട്ട് 11ടി 5G.
റെഡ്മി നോട്ട് 11ടി 5G സ്മാർട്ട്ഫോണിൽ 6.6-ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്‌പ്ലേയാണ് ഷവോമി നൽകിയിട്ടുള്ളത്. 90Hz വരെ റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ഇത്. റെഡ്മി നോട്ട് 10-ൽ ഉപയോഗിച്ചിരിക്കുന്ന അമോലെഡ് സ്‌ക്രീനിന് പകരം ഈ പുതിയ ഡിവൈസിൽ എൽസിഡി പാനലാണ് കമ്പനി നൽകിയിരിക്കുന്നത്. ഡിസ്പ്ലെയുടെ മധ്യഭാഗത്ത് ഹോൾ പഞ്ച് കട്ട്-ഔട്ടും ഉണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 810 ചിപ്‌സെറ്റിന്റെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 8 ജിബി വരെ റാമും 128 ജിബി സ്റ്റോറേജുമുള്ള സ്മാർട്ട്ഫോണിൽ വെർച്വൽ റാം എക്സ്റ്റൻഷൻ ടെക്‌നോളജിയുണ്ട്. ഇത് വിവോ, റിയൽമി ഫോണുകളിലെ ഡൈനാമിക്ക് റാം എക്സ്പാൻഷന് സമാനമാണ്.



രണ്ട് പിൻക്യാമറകളാണ് റെഡ്മി നോട്ട് 11ടി 5ജി സ്മാർട്ട്ഫോണിൽ ഉള്ളത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും 8 മെഗാപിക്സൽ അൾട്രാവൈഡ് ആംഗിൾ ക്യാമറയുമാണ് ഈ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പിൽ ഉള്ളത്. ഡിവൈസിൽ സെൽഫികൾക്കായി 16 മെഗാപിക്സൽ ഷൂട്ടറും റെഡ്മി നൽകിയിട്ടുണ്ട്. 33W പ്രോ ഫാസ്റ്റ് ചാർജിംഗിങ് എന്ന് ഷവോമി പേരിട്ടിരിക്കുന്ന ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യ സപ്പോർട്ട് ചെയ്യുന്ന 5,000mAh ബാറ്ററിയാണ് ഫോണിൽ നൽകിയിട്ടുള്ളത്. ഈ ഫാസ്റ്റ് ചാർജിങ് വളരെ വേഗത്തി ഫോൺ ചാർജ് ചെയ്യാൻ സഹായിക്കുന്നു.റെഡ്മി നോട്ട് 11ടി 5ജി സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5ൽ പ്രവർത്തിക്കും.

സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഡിവൈസിൽ ഉണ്ട്. 5ജിയിലേക്ക് വന്നാൽ ഒരു സംയോജിത 5ജി മോഡമാണ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്. ഇത് ഡ്യുവൽ സിം 5ജിയെ സപ്പോർട്ട് ചെയ്യുന്നു. ഹൈ-റെസ് ഓഡിയോ സർട്ടിഫൈഡ് ആയ 3.5 എംഎം ഓഡിയോ ജാക്കും ഈ ഡിവൈസിൽ ഉണ്ട്. സ്റ്റീരിയോ സ്പീക്കറുകൾ, ബ്ലൂടൂത്ത് 5.1 പിന്തുണ, ഐആർ ബ്ലാസ്റ്റർ എന്നിവയും ഫോണിന്റെ സവിശേഷതകളാണ്. ഫോണിന്റെ ഡിസൈൻ കയ്യിൽ ഒതുങ്ങുന്ന രീതിയിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ്. പിന്നിലെ മാറ്റ് ഫിനിഷിംഗ് വിരലടയാളം പതിയാതിരിക്കാൻ സഹായിക്കുന്നു. മറ്റ് റെഡ്മി സ്മാർട്ട്ഫോണുകൾ പോലെ കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകൾ തന്നെയാണ് റെഡ്മി നോട്ട് 11ടി 5ജിയിലും നൽകിയിട്ടുള്ളത്.

റെഡ്മി നോട്ട് 11ടി 54ജി സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 16,999 രൂപ മുതലാണ്. 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ബേസ് വേരിയന്റിനാണ്  ഈ വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 17,999 രൂപ വിലയുണ്ട്. ടോപ്പ് എൻഡ് മോഡലിൽ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് ഉള്ളത്. ഈ ഡിവൈസിന് 19,999 രൂപയാണ് വില. 2021 ഡിസംബർ 7 മുതൽ ഈ സ്മാർട്ട്‌ഫോൺ വിൽപ്പനയ്‌ക്കെത്തും. ആമസോൺ, എംഐ.കോം എന്നിവ വഴിയാണ് ഡിവൈസിന്റെ വിൽപ്പന നടത്തുന്നത്.

Introductory Price ഇപ്പോൾ 1000 രൂപയും, icic കാർഡിൽ 1000 രൂപയും ഓഫർ ഉണ്ട് അങ്ങനെ ഇപ്പോൾ 3 വേരിയന്റിനും 2000 രൂപ വരെ വില കിഴിവ്‌ ലഭിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍