വാക്സിൻ ബുക്ക് ചെയ്യാനുള്ള കോവിൻ പോർട്ടൽ ഇനി മലയാളത്തിലും ലഭ്യമാകും

 



ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ നടന്നുകൊണ്ടിരിക്കുകയാണ്. ഓൺലൈനായി രജിസ്റ്റർ ചെയ്താൽ മാത്രമേ വാക്സിനേഷൻ ലഭിക്കുകയുള്ളു.

ഇതിനായുള്ള വെബ്സൈറ്റാണ് കൊവിൻ. കൊവിൻ വാക്സിൻ രജിസ്റ്റർ ചെയ്യാനായി ഈ വെബ്സൈറ്റിൽ കയറിയാൽ പല ആളുകൾക്കും ഇംഗ്ലീഷ് അറിയാത്തതിന്റ പ്രശ്നങ്ങൾ നേരിടേണ്ടി വരും. ഇതിനൊരു പരിഹാരം ഉണ്ടാക്കിയിരിക്കുകയാണ് സർക്കാർ ഇനി മുതൽ മലയാളം അടക്കമുള്ള ഭാഷകളിലും കൊവിൻ പോർട്ടൽ ലഭ്യമാകും.

കൊവിൻ വെബ്‌സൈറ്റിൽ പുതുതായി 10 ഭാഷകളാണ് ആരോഗ്യ മന്ത്രാലയം ചേർത്തിരിക്കുന്നത്. മലയാളം, ഹിന്ദി, ആസാമീസ്, കന്നഡ, ബംഗാളി, ഒഡിയ, തെലുങ്ക്, മറാത്തി, ഗുജറാത്തി, പഞ്ചാബി എന്നിവിടങ്ങളിൽ കോവിൻ പോർട്ടൽ ആക്സസ് ചെയ്യാൻ കഴിയും. നേരത്തെ ഈ വെബ്സൈറ്റിൽ ഇംഗ്ലീഷ് ഭാഷ മാത്രമേ സപ്പോർട്ട് ചെയ്യുമായിരുന്നുള്ളു. പുതിയ ഭാഷകൾ ചേർത്ത കാര്യം ട്വിറ്റർ വഴിയാണ് ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ ഇംഗ്ലീഷ് മാത്രം ലഭ്യമാകുന്ന വെബ്സൈറ്റ് ഉപയോഗിക്കാൻ പറ്റാത്ത ആളുകൾക്ക് ഇതൊരു പരിഹാരമാകും.


11 ഭാഷകൾക്കുള്ള സപ്പോർട്ട് കൊവിൻ വെബ്സൈറ്റിൽ നൽകുമെന്ന് പ്രഖ്യാപിച്ചു എങ്കിലും ഇതുവരെയായി ഇത് നടപ്പായിട്ടില്ല. നിലവിൽ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ മാത്രമേ ഈ വെബ്സൈറ്റ് ലഭ്യമാകുന്നുള്ളു.


രജിസ്റ്റർ ചെയ്ത് വാക്സിൻ സ്ലോട്ടുകൾ ബുക്ക് ചെയ്യുന്നത് എങ്ങനെയെന്ന്  വീഡിയോ കണ്ട് മനസിലാക്കാൻ സാധിക്കും.










ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍