ക്ലബ്ഹൗസിൽ പ്രവേശിക്കാൻ ഇൻവിറ്റേഷൻ വേണ്ട

 



ക്ലബ്ബ്ഹൗസില്‍ പ്രവേശിക്കാന്‍ ഇനി മുതല്‍ ഇന്‍വിറ്റേഷന്‍ വേണ്ട. ഈ സവിശേഷത നിര്‍ത്താന്‍ ഒരുങ്ങുകയാണ് കമ്പനി.

20 ലക്ഷം ഉപയോക്താക്കളായതായി കമ്പനി ട്വിറ്ററിലൂടെ അറിയിച്ചു. കഴിഞ്ഞ മാസം ആന്‍ഡ്രോയിഡില്‍ ലോഞ്ച് ചെയ്ത ആപ്പിന് കുറച്ച് ദിവസങ്ങള്‍ക്കൊണ്ടു തന്നെ പത്ത് ലക്ഷത്തിലധികം ഉപയോക്താക്കളായി. നിലവില്‍ ആപ്ലിക്കേഷനില്‍ പ്രവേശിക്കണമെങ്കില്‍ ക്ഷണം (Invite) ആവശ്യമാണ്. ഇത് ഉടന്‍ തന്നെ മാറും. ക്ഷണം ആവശ്യമില്ലാതെ തന്നെ ആപ്ലിക്കേഷനില്‍ പ്രവേശിക്കാന്‍ സാധിക്കും.


ഉപയോക്താക്കള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ പദ്ധതികള്‍ കമ്പനി ആസൂത്രണം ചെയ്യുന്നുണ്ട്. ഇന്‍വൈറ്റ് സവിശേഷത ഒഴിവാക്കുന്നതിന് പുറമെ മുന്നറിയിപ്പുകള്‍ (Notification) സംബന്ധമായ മെച്ചപ്പെടുത്തലുകളും ഉണ്ടാകും. പ്രകടമാകാത്ത അപ്ഡേറ്റുകളായിരിക്കുമെങ്കിലും വളരെ സുപ്രധാനപ്പെട്ടവയായിരിക്കുമെന്ന് കമ്പനി.

വരാനിരിക്കുന്ന അപ്‌ഡേറ്റ് ആന്‍ഡ്രോയിഡ് ഉപയോക്താക്കൾ അനുഭവിക്കുന്ന ചില പ്രശ്‌നങ്ങളും പരിഹരിച്ചേക്കാം. സവിശേഷതകൾ ചില ആഡ്രോയിഡ് ഫോണുകളില്‍ ലഭ്യമാകുന്നില്ലെന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു. സ്ഥിരീകരണ കോഡ് ലഭിക്കാത്തത് മൂലവും പലര്‍ക്കും ആപ്പിലേക്ക് പ്രവേശിക്കാന്‍ സാധിക്കാതെ വന്നു. ഈ പ്രശ്നം പരിഹരിച്ചതായി കമ്പനി പിന്നീട് അറിയിച്ചു.


ഐഒഎസ് ഉപയോക്താക്കള്‍ക്കാണ് ക്ലബ്ബ്ഹൗസ് ആദ്യം ലഭ്യമായത്. പിന്നീടാണ് ആന്‍ഡ്രോയിഡിലേക്കും എത്തിയത്.  പരിമിധികള്‍ ഉണ്ടായിട്ടും ആദ്യ വര്‍ഷത്തില്‍ തന്നെ പത്ത് ലക്ഷത്തിലധികം ഉപയോക്തക്കളെ നേടാന്‍ ക്ലബ്ബ്ഹൗസിനായി. ഓഡിയോ അധിഷ്ഠിതമായ ചാറ്റില്‍ ആളുകള്‍ക്ക് താത്പര്യം വര്‍ദ്ധിച്ചതോടെ മറ്റ് സമൂഹമാധ്യമങ്ങള്‍ ക്ലബ്ബ്ഹൗസ് പതിപ്പുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍