ഗാഡ്‌ജെറ്റുകൾക്ക് കിഴിവുകളുമായി ഫ്ലിപ്പ്കാർട്ട് ബാക്ക് ടു കോളേജ് സെയിൽ

 



ഫ്ലിപ്പ്കാർട്ട് ബാക്ക് ടു കോളേജ് ഗാഡ്‌ജെറ്റ്സ് കാർണിവൽ എന്ന മറ്റൊരു പുതിയ വിൽപ്പനയുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

ജൂൺ 21 ന് ആരംഭിച്ച ഈ വിൽപ്പന ജൂൺ 24 വരെ തുടരും. ഈ നാല് ദിവസത്തെ വിൽപ്പനയിൽ ജനപ്രിയ ഗാഡ്‌ജറ്റുകൾക്ക് 80% വരെ വിലകിഴിവ് ലഭിക്കും. ഈ കിഴിവ് കൂടാതെ, എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നമ്പോൾ 10% കിഴിവും ലഭിക്കുന്നതാണ്. കൂടാതെ, ഈ വിൽപ്പനയിൽ നിന്നും സാധനങ്ങൾ വാങ്ങുന്നവർക്ക് ഇഎംഐയിൽ ലഭ്യമാക്കുവാനുള്ള ഒരു ഓപ്ഷനുമുണ്ട്. ഈ കിഴിവുകൾ വിദ്യാർത്ഥികളെ ലക്ഷ്യം വച്ചുള്ളതിനാൽ, വിവിധ ബ്രാൻഡുകളിൽ നിന്നുള്ള ബ്ലൂടൂത്ത് ഹെഡ്‌ഫോണുകൾക്ക് 60% വരെ കിഴിവുണ്ട്. കൂടാതെ, ലാപ്ടോപ്പുകൾ, സ്പീക്കറുകൾ, മറ്റ് പ്രോഡക്റ്റ് വിഭാഗങ്ങൾ എന്നിവ കിഴിവിൽ ലഭിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍