ഓപ്പോ എ74 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480 എസ്ഒസി, 90Hz ഡിസ്‌പ്ലേ, 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, ട്രിപ്പിൾ റിയർ ക്യാമറകൾ, 5,000 എംഎഎച്ച് ബാറ്ററി, മൾട്ടി-കൂളിംഗ് സിസ്റ്റം എന്നിവയാണ് ഓപ്പോ എ74 5ജി സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ.
ഈ മാസം ആദ്യം കമ്പോഡിയ, തായ്ലൻഡ് ഉൾപ്പെടെയുള്ള വിപണികളിൽ ഓപ്പോ എ74 5ജി അവതരിപ്പിച്ചിരുന്നു.ഓപ്പോ എ74 5ജി സ്മാർട്ട്ഫോണിൽ 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) എൽസിഡി പാനലാണ് ഉള്ളത്. ഈ ഡിസ്പ്ലേയിൽ 405 പിപി പിക്സൽ ഡെൻസിറ്റി ഉണ്ട്. 20: 9 അസ്പാക്ട് റേഷിയോവും ഡിസ്പ്ലെയ്ക്ക് ഉണ്ട്. ഈ ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480 എസ്ഒസി ആണ്. 6GB റാമും ഡിവൈസിൽ ഉണ്ട്. ഡ്യുവൽ സിം (നാനോ) സപ്പോർട്ടുമായാണ് ഡിവൈസ് വരുന്നത്.
ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുള്ള സ്മാർട്ട്ഫോണിൽ എഫ് / 1.7 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസറാണ് ഉള്ളത്. 2 മെഗാപിക്സൽ ഡെപ്ത് സെൻസറും 2 മെഗാപിക്സൽ മാക്രോ ഷൂട്ടറും സ്മാർട്ട്ഫോണിൽ ഉണ്ട്. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ ക്യാമറ സെൻസറാണ് നൽകിയിട്ടുള്ളത്. ആൻഡ്രോയിഡ് 11ബേസ്ഡ് കളർ ഒഎസ് 11.1ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.
128GB ഓൺബോർഡ് സ്റ്റോറേജാണ് ഓപ്പോ എ74 5ജി സ്മാർട്ട്ഫോണിൽ ഉള്ളത്. 5ജി, 4ജി എൽടിഇ, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളും സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെൻസർ, സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസർ എന്നിവയാണ് സെൻസറുകൾ. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയും ഡിവൈസിൽ നൽകിയിട്ടുണ്ട്.
ഓപ്പോ എ74 5ജി സ്മാർട്ട്ഫോണിന്റെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് ഇന്ത്യയിൽ 17,990 രൂപയാണ് വില. ഫ്ലൂയിഡ് ബ്ലാക്ക്, ഫന്റാസ്റ്റിക് പർപ്പിൾ നിറങ്ങളിൽ ഫോൺ ലഭ്യമാകും. ഏപ്രിൽ 26 മുതൽ ആമസോൺ, പ്രധാന ഔട്ട്‌ലെറ്റുകൾ എന്നിവ വഴി ലഭ്യമാകും.
0 അഭിപ്രായങ്ങള്‍