റിയൽമി സി25 സ്മാർട്ട് ഫോണിൽ 6.5 ഇഞ്ച് എച്ച്ഡി + ഡിസ്പ്ലേയും (720x1,600 പിക്സൽ) ഡിസ്പ്ലേയുള്ള ഹാൻഡ്സെറ്റ്,മീഡിയ ടെക്കിന്റെ മികച്ചതായി പ്രവർത്തിക്കുന്ന ഹീലിയോ ജി 70 പ്രോസസ്സറും വാഗ്ദാനം ചെയ്യുന്നു. ഒപ്പം, 4 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവയും മറ്റ് രണ്ട് സീരീസിൽ നിന്ന് ഈ സീരീസിനെ വ്യത്യസ്തമാക്കുന്നു.
ഇതിന്റെ ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തിൽ, 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാ പിക്സൽ മാക്രോ സെൻസർ, 2 മെഗാപിക്സൽ ബി&ഡബ്ല്യൂ ലെൻസ് എന്നിവ ഉൾപ്പെടുന്നു.ഡ്യുവൽ സിം (നാനോ) ഫോൺ ആയ റിയൽമി C25, ആൻഡ്രോയിഡ് 11 അടിസ്ഥാനമായ റിയൽമി യുഐ 2.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. 4 ജിബി റാമിനൊപ്പം ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 70 SoC പ്രൊസസ്സറിലാണ് പ്രവർത്തിക്കുന്നത്. 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ മോണോക്രോം സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട്. 8 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും ഫോണിലുണ്ട്. 128 ജിബി വരെ ഇന്റേണൽ സ്റ്റോറേജുള്ള C25-ന് 18W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ്.
0 അഭിപ്രായങ്ങള്‍