നിങ്ങൾക്കായി സാങ്കൽപ്പിക ഗേൾഫ്രണ്ട് അപ്പ്


ഇഷ്ടമുള്ള വ്യക്തികളുടെ ചിത്രങ്ങള്‍ അപ്‌ലോഡ്‌ ചെയ്‌തു പങ്കാളിയെ നിര്‍മിക്കാം



സങ്കല്‍പ്പത്തിലെ കാമുകിയേയും സുഹൃത്തിനെയും നിര്‍മിക്കാനുള്ള ആദ്യ ആപ്പുമായി

രംഗത്തെത്തിയിരിക്കുകയാണ്‌ ഹൈബ്രി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഓഗ്‌മെന്റഡ്‌ റിയാലിറ്റിയും വിര്‍ച്ച്വല്‍ റിയാലിറ്റിയും ഉപയോഗിച്ചാണ്‌ ആപ്പ്‌ നിര്‍മിച്ചിരിക്കുന്നത്‌. ഉപയോക്താവുമായി സംവദിക്കുന്ന രീതിയിലുള്ള പങ്കാളിയെ ത്രീഡിയില്‍ നിര്‍മിക്കാന്‍ ആപ്പ്‌ സഹായിക്കും.


ഫോണിലെ ചിത്രങ്ങളും വീഡിയോകളും ടൈം ട്രാവലിനായി ഉപയോഗിക്കാം. മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളെയാണ്‌ കൂടുതലായി ലക്ഷ്യം വക്കുന്നതെന്ന്‌ ഹൈബ്രിയുടെ സിഇഒ ആയ റിച്ചാര്‍ഡ്‌ ഡോന്‍സി പറയുന്നു.


ഓഗ്മെന്റഡ്‌ റിയാലിറ്റി ഗ്ലാസുകള്‍ക്ക്‌ വലിയ വിലയാണ്‌. എല്ലാവര്‍ക്കും വാങ്ങാന്‍ സാധിക്കണമെന്നില്ല. അതിനാലാണ്‌ സാധാരണക്കാരായ മൊബൈല്‍ ഉപയോക്താക്കളെ ലക്ഷ്യമിടുന്നത്‌.


ലൈംഗിക ആവശ്യങ്ങള്‍ക്കായി ആപ് കൂടുതല്‍ ഉപയോഗിക്കപ്പെടുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. ചിലര്‍ക്ക്‌ ലൈംഗിക പങ്കാളികളെ മതിയാവും. മറ്റുള്ളവര്‍ക്ക്‌ സുഹൃത്തിനെയായിരിക്കും വേണ്ടത്‌. എന്തായാലും ഉപയോക്താക്കള്‍ക്ക്‌ ഇഷ്ടമുള്ളവരുടെ കൂടെ സമയം ചെലവഴിക്കാന്‍ ആപ് സഹായിക്കുമെന്നു റിച്ചാര്‍ഡ്‌ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍