കോവിഡ്-19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്യുന്നതെങ്ങനെ?

 



കോവിൻ -19 വാക്സിനേഷൻ വിശദാംശങ്ങൾക്കായുള്ള ഡാഷ്‌ബോർഡായി കോ-വിൻ ആപ്പും ഓൺലൈൻ പോർട്ടലും പ്രവർത്തിക്കും. മുൻ‌നിര ആരോഗ്യ പ്രവർത്തകർ, തിരഞ്ഞെടുത്ത ആളുകൾ എന്നിവർക്ക് രജിസ്റ്റർ ചെയ്യുന്നതിനൊപ്പം വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്യാനും ഇത് സഹായിക്കും.

ആരോഗ്യ സേതു ആപ്പ് വഴിയും ഇത് ചെയ്യാൻ സാധിക്കും. സ്മാർട്ട്‌ഫോണുകളിൽ കോവിഡ്-19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് എങ്ങനെ ഡൌൺലോഡ് ചെയ്യുന്നതെങ്ങനെ നോക്കാം.

കോവിൻ ആപ്പ്, വെബ്‌സൈറ്റ് വഴി കോവിഡ് -19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്യാം

കോവിൻ ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഗൂഗിൾ പ്ലേ സ്റ്റോറോ ആപ്പിൽ ആപ്പ് സ്റ്റോറോ ഉപയോഗിക്കാം. ഇൻസ്റ്റാൾ ചെയ്ത് ആപ്പ് തുറക്കുക. സർ‌ട്ടിഫിക്കറ്റ് ഡൌൺ‌ലോഡുചെയ്യുന്നതിന് നിങ്ങൾക്ക് കോവിൻ ഔദ്യോഗിക വെബ്സൈറ്റിലും കയറാം. സർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്യാനായി രജിസ്ട്രേഷൻ പൂർത്തിയാക്കണം. രജിസ്ട്രേഷനായി ഒടിപി, അധാർ കാർഡ് പോലുള്ള ഐഡന്റിറ്റി പ്രൂഫ് അപ്‌ലോഡ് എന്നിങ്ങനെയുള്ള ഘട്ടങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. നിങ്ങൾ ഇതിനകം തന്നെ വാക്സിനേഷൻ എടുത്തിട്ടുണ്ടെങ്കിൽ ആ സമയത്ത് നൽകിയ 14 അക്ക റഫറൻസ് ഐഡി ഉപയോഗിച്ച് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഡഔൺലോഡ് ചെയ്യാം.

ആരോഗ്യ സേതു ആപ്പ് വഴി കോവിഡ് 19 വാക്സിനേഷൻ സർട്ടിഫിക്കേറ്റ് ഡൌൺലോഡ് ചെയ്യാം.

നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ ആരോഗ്യസേതു ആപ്പ് ഓപ്പൺ ചെയ്യുക. നിങ്ങൾ ബ്ലൂടൂത്ത് ഓൺ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക. ആപ്പിന്റെ ഹോംപേജിലുള്ള കോവിൻ വാക്സിനേഷൻ ഓപ്ഷൻ തിരഞ്ഞെടുക്കുക. 'വാക്സിനേഷൻ സർട്ടിഫിക്കറ്റ്' ഓപ്ഷന് ചുവടെയുള്ള 'കണ്ടിന്യൂ' ടാബിൽ ക്ലിക്ക് ചെയ്യുക. വാക്സിനേഷൻ കേന്ദ്രത്തിൽ നിന്നും നിങ്ങൾക്ക് ലഭിച്ചിട്ടുള്ള 14 അക്ക റഫറൻസ് ഐഡി നൽകണം. നിങ്ങളുടെ സ്മാർട്ട്‌ഫോണുകളിൽ കോവിഡ്-19 സർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്യുന്നതിന് 'ഗെറ്റ് സർട്ടിഫിക്കേറ്റ്' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍